പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി
കണ്ണൂര്‍: (www.kvartha.com 05.09.2020) ഓട്ടോറിക്ഷ വളപട്ടണം പാലത്തില്‍ നിര്‍ത്തി പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. കണ്ണപുരം ചൈനാ ക്ലേ റോഡിന് സമീപമുള്ള പി തമ്പാന്‍ (53) ആണ് മരിച്ചത്. തമ്പാന്റെ മൃതദേഹം മാട്ടൂല്‍ സൗത്ത് അഴിമുഖത്തോട് ചേര്‍ന്ന കടപ്പുറത്ത് നിന്നാണ് ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് തമ്പാന്‍ വീടുവിട്ട് ഇറങ്ങിയത്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ചൈനാക്ലേ റോഡിന് സമീപമുള്ള പരേതരായ പി കുഞ്ഞപ്പയുടെയും കടേന്‍ മാധവിയുടെയും മകനാണ്. ഭാര്യ: വസുമതി, മക്കള്‍: അഭിനവ്, അര്‍ത്തന.
Keywords: Kannur, News, Kerala, Death, Dead Body, Body Found, Auto Driver, Auto driver's dead body found in Kannur
Powered by Info News For You

Comments
Post a Comment