അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയില്‍ ചൈനയെ ഇന്ത്യ മലര്‍ത്തിയടിച്ചു
ന്യൂയോര്‍ക്ക്: (www.kvartha.com 15.09.2020) അതിര്‍ത്തിയില്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ കനത്ത തിരിച്ചടിനല്‍കി. ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യ ചൈനയെ തോല്‍പ്പിച്ചു. ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിഭാഗമാണിത്. വാശീയേറിയ പോരാട്ടമാണ് നടന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ചൈനയ്ക്ക് വലിയ തിരിച്ചടിയാണിത്. കൊറോണ വൈറസ് വ്യാപനത്തില്‍ അവര്‍ക്കതിരെ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹ്യ കൗണ്‍സിലിന് (ഇ സി ഒ എസ് ഒ സി) കീഴിലുള്ള ബോഡിയാണ് ദ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വിമന്‍ (സി എസ് ഡബ്ള്യു). 54 അംഗങ്ങളാണ് ഇ സി ഒ എസ് ഒ സിയിലുള്ളത്. തിങ്കളാഴ്ച ഏഷ്യാ ഫസഫിക് വിഭാഗത്തിലേക്കുള്ള രണ്ട് സീറ്റിലേക്കാണ് മത്സരം നടന്നത്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ചൈന എന്നിവരുടെ പ്രതിനിധികള്‍ മത്സരിക്കാനുണ്ടായിരുന്നു. യുഎന്‍ അംബാസിഡര്‍ കൂടിയായ അഫ്ഗാന്‍ പ്രതിനിധിക്ക് 39 വോട്ടും ഇന്ത്യന്‍ പ്രതിനിധിക്ക് 38 വോട്ടും ലഭിച്ചു.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗമായ ചൈനയ്ക്ക് 27 വോട്ട് മാത്രമാണ് കിട്ടിയത്. പകുതി അംഗങ്ങളുടെ പിന്തുണ മാത്രമാണിത്. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ ടി എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു.
ചൈനയില്‍ 1995ല്‍ നടന്ന നാലാമത് ലോക സ്ത്രീ സമ്മേളനത്തിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഐക്യരാഷ്ട്രസഭയുടെ വനിതാ വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്തപരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ചൈനയ്ക്ക് വ്യക്തമായ സന്ദേശം നല്‍കുക കൂടിയാണ് മറ്റ് പ്രതിനിധികള്‍ നല്‍കിയത്. 2021 മുതല്‍ 25 വരെയാണ് ഇപ്പോള്‍ ജയിച്ച പ്രതിനിധികളുടെ കാലാവധി. അര്‍ജന്റീന, ഓസ്ട്രിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഇസ്രായേല്‍, ലാത്വ, നൈജീരിയ, തുര്‍ക്കി, സാംമ്പ എന്നിവര്‍ നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.
Keywords: India beats China to win a crucial election to the UN commission on women, UN, China, India, Women, Gender equality, Election, Afghanistan, Austria, Argentina, Security Council
Powered by Info News For You

Comments
Post a Comment