തെരഞ്ഞെടുപ്പ് നേട്ടത്തിനായ് പരപ്പയിൽ ആൻ്റീജൻ ടെസ്റ്റ് വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്ത്

പരപ്പ: (www.kasargodvartha.com 09.09.2020) പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തറക്കല്ലിടൽ നാടകങ്ങളും, ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഉദ്ഘാടനങ്ങളും നടത്തുന്നതിനാണ് പരപ്പയിൽ ആൻ്റിജൻ ടെസ്റ്റ് പഞ്ചായത്ത് അധികൃതർ വൈകിപ്പിക്കുന്നതെന്ന് പരപ്പ ടൗൺ കോൺഗ്രസ്സ് കമ്മറ്റി ആരോപിച്ചു. സമീപ പ്രദേശങ്ങളായ വെള്ളരിക്കുണ്ട്, ബളാൽ, ഒടയഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിൽ ആഴ്ച്ചകൾക്ക് മുൻപ് തന്നെ കോവിഡ് ടെസ്റ്റ് നടത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്തിരുന്നു. മറ്റു പ്രദേശങ്ങൾ ലോക് ഡൗണിലാകുമ്പോൾ നിരവധി ആളുകളാണ് പരപ്പയെ ആശ്രയിച്ച് കൊണ്ടിരിക്കുന്നത്.
Kerala, News, Kasaragod, Parappa, COVID-19, Corona, Test, Election, Congress, Congress alleges delay in antigen test in Parappa to win elections.


ഉത്രാടം, തിരുവോണം നാളുകളിൽ ദൂരസ്ഥലത്ത് നിന്നു പോലും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് കടകളിലെത്തിയത്. വ്യാപാരി വ്യവസായി യൂണിറ്റ് തുടങ്ങി നിരവധി സംഘടനകൾ ആൻറീജൻ ടെസ്റ്റ് നടത്തണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പരപ്പയിൽ എത്രയും പെട്ടന്ന് ആൻ്റീജൻ ടെസ്റ്റ് നടത്തണമെന്ന് ടൗൺ കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.

ടൗൺ കോൺഗ്രസ് പ്രസിഡണ്ട് കെ ടി ജോണി അധ്യക്ഷത വഹിച്ചു. കെ പി ബാലകൃഷ്ണൻ, വി കൃഷ്ണൻ, മനോഹരൻ ടി, കുഞ്ഞികൃഷ്ണൻ കെ, സി ജെ തോമസ്, സിജോ പി ജോസഫ് പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, Parappa, COVID-19, Corona, Test, Election, Congress,  Congress alleges delay in antigen test in Parappa to win elections.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?