നാവടക്കൂ പണിയെടുക്കൂ... ബിജെപിയിലെ ഗ്രൂപ്പുകളിക്കാര്‍ക്ക് താക്കീതുമായി കേന്ദ്ര നേതൃത്വം
കണ്ണൂര്‍: (www.kvartha.com 05.09.2020) ഗ്രൂപ്പ് പോര് അതിരു കടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബിജെപി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ നിയന്ത്രണത്തിന്റെ മൂക്കുകയര്‍. കേരളത്തില്‍ അനുകൂല രാഷ്ട്രീയ സാഹചര്യം പോലും ബിജെപിക്ക് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന ആര്‍ എസ് എസ് വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം അടിയന്തിരമായി ഇടപെടുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു.
സ്വപ്നയുടെ തന്ത്ര ബാഗേജും അനില്‍ നമ്പ്യാരുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി വി മുരളിധരനെ കൃഷ്ണദാസ് വിഭാഗം പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതു കൂടാതെ മുരളീധരന്റെ നോമിനിയായ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് ഒരു വിഭാഗം നേതാക്കള്‍ പിന്‍തുണയും നല്‍കാതിരുന്നു. ഇതോടെയാണ് ചാനല്‍ ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങളും സമീപനങ്ങളും ബിജെപി വക്താക്കള്‍ സ്വീകരിച്ചത്.
ബിജെപിയുമായി ആത്മബന്ധം പുലര്‍ത്തുന്ന ജനം ടിവിയിലെ മുന്‍ കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് സിപിഎം ബിജെപിക്കെതിരെ ആരോപണം കടുപ്പിച്ചത്. അനില്‍ നമ്പ്യാരുമായി സംസാരിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴിയാണ് വി മുരളീധരനെതിരെ സിപിഎം ഉപയോഗിച്ചത്. ഇതുന്നയിച്ച് ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതോടെ പ്രതിരോധത്തിലായ ബിജെപി തിരിച്ചടി ശക്തമാക്കാനിരിക്കേയാണ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് വീണത്.
കടുത്ത ഗ്രൂപ്പുപോര് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കെതിരെയുള്ള ആക്ഷേപത്തെ പ്രതിരോധിച്ച് പ്രശ്‌നം വഷളാക്കുന്നത് ദോഷം ചെയ്യുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന അഭിപ്രായം ഇതിനകം ദേശീയ അധ്യക്ഷന്റെ ശ്രദ്ധയില്‍ ഇതിനകം വന്നിട്ടുണ്ട്. പി കെ കൃഷ്ണദാസ് പക്ഷത്തിന്റെ നിസ്സഹകരണം മൂലം സംഘടന സംവിധാനം ചലിപ്പിക്കേണ്ട ബാധ്യത മുരളീധരപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്തമായി ചുരുങ്ങിയിരിക്കുകയാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ എം ടി രമേശ് പൂര്‍ണമായും മാറിനില്‍ക്കുമ്പോള്‍ മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും വേണ്ടത്ര ശോഭിക്കുന്നില്ലെന്ന ആക്ഷേപം സുരേന്ദ്രനൊപ്പമുള്ളവര്‍ക്കുണ്ട്. എന്നിരുന്നാലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും പത്തിലേറെ സീറ്റുകള്‍ ദേശീയ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനു വിഘാതമായി മാറുകയാണ് കേരളത്തിലെ ഗ്രൂപ്പുകള്‍. അതുകൊണ്ടുതന്നെ നാവടക്കൂ.. പണിയെടുക്കുവെന്ന സന്ദേശമാണ് പരസ്യ പ്രതികരണം വിലക്കിയതോടെ കേന്ദ്ര നേതൃത്വം നല്‍കുന്നത്.
Keywords: Kannur, News, Kerala, BJP, RSS, Politics, Politiical party, Control of the national leadership for the BJP state unit
Powered by Info News For You

Comments
Post a Comment