കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം; ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു, കൊലക്കേസ് പ്രതി കൂടിയായ ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍
ആറന്മുള: (https://ift.tt/359xchD) കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു. ശനിയാഴ്ച രാത്രി ഒരു മണിക്ക് ആറന്മുളയിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തില്‍ കൊലക്കേസ് പ്രതി കൂടിയായ 108 അംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് യുവതിയെ ഇയാള്‍ ക്രൂര പീഡനത്തിന് ഇരയാക്കിയത്.
ആംബുലന്‍സില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത് ഒരാളെ കോലഞ്ചേരിയിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം മറ്റേയാളെ അടുത്ത കേന്ദ്രത്തിലേക്കു കൊണ്ടുപോകും വഴിയാണ് ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗിയുമായി പോകുമ്പോള്‍ ആംബുലന്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല.
നൗഫല്‍ വധശ്രമക്കേസ് പ്രതിയാണെന്ന് എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്ന് നീക്കി. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പോലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
Powered by Info News For You

Comments
Post a Comment