അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ടെണ്ടറില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ മാത്രം

ന്യൂഡെല്‍ഹി: (https://ift.tt/32Y5KC1) രാജ്യത്തെ ആദ്യത്തെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ടെണ്ടറില്‍ പങ്കെടുത്തത് ഇന്ത്യന്‍ കമ്പനികള്‍ മാത്രം. റെയില്‍ ഇടനാഴിക്കായി ബുധനാഴ്ചയാണ് ടെണ്ടര്‍ ക്ഷണിച്ചത്. ദേശീയ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ടെണ്ടര്‍ ക്ഷണിച്ചത്. പദ്ധതിയുടെ 47 ശതമാനം ഉള്‍പ്പെടുന്ന ഗുജറാത്തിലെ വാപി മുതല്‍ വഡോദര വരെയുള്ള ഭാഗത്തെ അലൈന്‍മെന്റിനായാണ് ടെണ്ടര്‍ ക്ഷണിച്ചത്. 

20000 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ ജോലിക്കായുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രം പങ്കെടുത്തത്. ഗുജറാത്തില്‍ ഉള്‍പ്പെടുന്ന 237 കിലോമീറ്റര്‍ ദൂരമുള്ള ഭാഗം നിര്‍മ്മിക്കാനുള്ള ടെണ്ടറിലാണ് ഇന്ത്യന്‍ കമ്പനികള്‍ മാത്രമുള്ളത്. ഈ ഇടനാഴിയിലെ നാല് സ്റ്റേഷനുകളുടെ നിര്‍മ്മാണവും ഇതിന്റെ ഭാഗമായുണ്ട്. 

News, National, India, New Delhi, Bullet Train, Technology, Business, Finance, Only Indian companies in the fray for Ahmedabad-Mumbai bullet train project


ഏഴ് പ്രധാന നിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പെട്ട മൂന്ന് ബിഡുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം കണ്‍സോര്‍ഷ്യങ്ങളാണ്. അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍-ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍-ജെഎംസി പ്രൊജക്ട് എന്നിവ ചേര്‍ന്നതാണ് ഒരു കണ്‍സോര്‍ഷ്യം. എന്‍സിസി-ടാറ്റ പ്രൊജക്ട്-ജെ കുമാര്‍ ഇന്‍ഫ്രാ പ്രൊജക്ട് എന്നിവ ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് മറ്റൊന്ന്. ലാര്‍സന്‍ ആന്റ് ടര്‍ബോ (എല്‍ ആന്റ് ടി)യാണ് ബിഡില്‍ ഒറ്റയ്ക്ക് പങ്കെടുത്ത സ്ഥാപനം.

പദ്ധതിയുടെ ഈ ഭാഗത്തില്‍ 24 നദികളും 30 റോഡ് ക്രോസിങുകളും ഉണ്ട്. ഗുജറാത്തില്‍ പദ്ധതിക്കായി ഇതുവരെ 83 ശതമാനം ഭൂമി ഏറ്റെടുത്തു. 508 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയുടെ 349 കിലോമീറ്റര്‍ ഗുജറാത്തിലാണ്.

എന്നാല്‍ മഹാരാഷ്ട്രയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസം നേരിട്ടിരിക്കുകയാണ്.  മഹാരാഷ്ട്രയില്‍ ആകെ 23 ശതമാനം ഭൂമി മാത്രമേ ഏറ്റെടുക്കാനായിട്ടുള്ളൂ.

Keywords: News, National, India, New Delhi, Bullet Train, Technology, Business, Finance, Only Indian companies in the fray for Ahmedabad-Mumbai bullet train project

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?