സർക്കാരിനും സി പി എമ്മിനുമെതിരെ കടുംവെട്ട് ആരോപണങ്ങൾ തുടരുന്നതിൽ ആശങ്ക: ക്യാപ്സ്യൂൾ പ്രയോഗം ഏശാതെ അണികൾ
ഭാമ നാവത്ത്
കണ്ണൂർ: (www.kvartha.com 15.09.2020) വികസന നയങ്ങളും ബദൽ നിലപാടുകളുമായി മുന്നേറിയ പിണറായി സർക്കാർ വിവാദങ്ങളുടെ ഗട്ടറിലേക്കു വീണതിന്റെ നിരാശയിൽ എൽ ഡി എഫ് പ്രവർത്തകർ.
തുടർച്ചയായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന അതീവ ഗുരുതരമായ ആരോപണങ്ങൾ കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കടുംവെട്ടിനു സമാനമാണെന്നതാണ് വിലയിരുത്തൽ. ഭരണത്തിന് ചുക്കാൻ പിടിക്കുന്നവരും സി പി എമ്മിന്റെ രണ്ടു പി ബി അംഗങ്ങളുടെയും ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും മക്കൾ സ്പ്രിംഗ്ളർ, അഴിമതി ആരോപണത്തിലും മയക്കുമരുന്ന്, സ്വർണക്കടത്ത്, ലൈഫ് കോഴ ആരോപണത്തിലും ഉൾപ്പെട്ടത് സി പി എമ്മിനെ ധാർമ്മിക പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ സ്പ്രിംഗ്ളർ അഴിമതിയിൽ സോഷ്യൽ മീഡിയയിൽ ക്യാപ്സ്യൂൾ പ്രതിരോധം തീർത്ത പ്രവർത്തകരിൽ ഭൂരിഭാഗവും ഇപ്പോൾ പിൻ വാങ്ങിയിട്ടുണ്ട്. എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന ആശങ്ക അടിത്തട്ടിൽ അതിശക്തമാണ്.
മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കും പിന്നാലെ മുഖ്യമന്ത്രി നേരിട്ടറിങ്ങിയാണ് ജലീലിന് പ്രതിരോധം തീര്‍ക്കുന്നത്. ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഷ്ട്രീയതന്ത്രമായിട്ട് കണ്ടാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും അത് തള്ളിക്കളയുന്നത്. എന്നാല്‍ ഇനിയും പ്രതിസന്ധികള്‍ പാര്‍ട്ടിയും സര്‍ക്കാരും മുന്നില്‍ കാണുന്നുണ്ട്. ഇ ഡിക്ക് പിന്നാലെ എന്‍ ഐ എ യും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ് സി പി എം കാണുന്നത്. അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ നടത്തുവെന്ന് ആരോപണം സി പി എം ഉന്നയിച്ചതും ഇത് മുന്നില്‍ കണ്ട് തന്നെയാണ്.

ഇതിനിടെ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പൂര്‍ണ്ണമായും പിന്തുണയ്ക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ തുടര്‍ നടപടികളില്‍ സര്‍ക്കാരിനും സി പി എമ്മിനും ആശങ്കയുണ്ട്. ജലീലിനെ വീണ്ടും ചോദ്യം ചെയ്താല്‍ എങ്ങനെ പ്രതിരോധം തീര്‍ക്കുമെന്ന ആലോചനയാണ് പാര്‍ട്ടി തലത്തില്‍ നടക്കുന്നത്. എന്നാല്‍ രാജി ആവശ്യം ഇപ്പോള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സി പി എം നിലപാട്.
മന്ത്രിമാര്‍ക്കും പാര്‍ട്ടിക്കും പിന്നാലെ മുഖ്യമന്ത്രി നേരിട്ടറിങ്ങിയാണ് ജലീലിന് പ്രതിരോധം തീര്‍ക്കുന്നത്. ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ നീക്കം തെരഞ്ഞെടുപ്പിന് മുന്‍പുള്ള രാഷ്ട്രീയതന്ത്രമായിട്ട് കണ്ടാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും അത് തള്ളിക്കളയുന്നത്. എന്നാല്‍ ഇനിയും പ്രതിസന്ധികള്‍ പാര്‍ട്ടിയും സര്‍ക്കാരും മുന്നില്‍ കാണുന്നുണ്ട്. ഇ ഡിക്ക് പിന്നാലെ എന്‍ ഐ എ യും കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്യാനുള്ള സാഹചര്യമാണ് സി പി എം കാണുന്നത്. അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങള്‍ നടത്തുവെന്ന് ആരോപണം സി പി എം ഉന്നയിച്ചതും ഇത് മുന്നില്‍ കണ്ട് തന്നെയാണ്.
സ്വര്‍ണ്ണം കടത്തിയവര്‍ക്കെതിരെ അന്വേഷണം നടത്താത്തതും നയതന്ത്ര ബാഗേജിലല്ല സ്വര്‍ണ്ണം കടത്തിയതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനയും എല്ലാം തിരിച്ചടിക്കാനുള്ള ആയുധമായിട്ട് വരും ദിവസങ്ങളിലും സി പി എം ഉപയോഗിക്കും. ഭരണഘടന പദവിയിലിരിക്കുന്നത് കൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തിരിയാത്തത്. വരും ദിവസങ്ങളിലുള്ള അന്വേഷണ ഏജന്‍സികളുടെ നിലപാട് അനുസരിച്ച് മുഖ്യമന്ത്രി നിലപാടില്‍ മാറ്റം വരുത്താനുള്ള സാധ്യതയും മുന്നിലുണ്ട്. ജലീൽ രാജിവെച്ചാൽ പിന്നീട് ആരോപണത്തിന്റെ കുന്തമുന തിരിയുന്നത് വ്യവസായ മന്ത്രി ഇ പി ജയരാജനിലേക്കും ആത്യന്തികമായി മുഖ്യമന്ത്രി പിണറായി വിജയനിലേക്കുമായിരിക്കും. ഭരണ കാലാവധി തീരാൻ ഇനി ആറു മാസം ബാക്കിനിൽക്കെ ഭരണത്തിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നത് എൽ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ ഉൾപ്പെടെയുള്ള പാർട്ടികൾ കടുത്ത അതൃപ്തിയിലാണ്.
Keywords: Kerala, News, CPM, Government, Pinarayi Vijayan, Chief Minister, Gold, Smuggling, ED, Customs, NIA, Resignation, K.T Jaleel, E.P Jayarajan, Politics, Concern over continuing scathing allegations against government and CPM: Arrangements over capsule application.
< !- START disable copy paste -->
Keywords: Kerala, News, CPM, Government, Pinarayi Vijayan, Chief Minister, Gold, Smuggling, ED, Customs, NIA, Resignation, K.T Jaleel, E.P Jayarajan, Politics, Concern over continuing scathing allegations against government and CPM: Arrangements over capsule application.
Powered by Info News For You

Comments
Post a Comment