ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടര്‍ന്ന് വിജന സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു; യുവാവ് അറസ്റ്റില്‍
തൊടുപുഴ: (www.kvartha.com 21.09.2020) ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങിയ യുവതിയെ പിന്തുടരുകയും വിജന സ്ഥലത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിന്‍ റഷീദ് (23) ആണ് അറസ്റ്റിലായത്. ഉടുമ്പന്നൂരിനു സമീപം വിജനമായ സ്ഥലത്ത് തടഞ്ഞുനിര്‍ത്തിയാണ് യുവാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കരിമണ്ണൂര്‍ എസ് ഐ കെ സിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സപ്തംബര്‍ രണ്ടിനു രാത്രി എട്ടുമണിയോടെയാണ് സംഭവം. യുവതി കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതുസംബന്ധിച്ച പരാതിയില്‍ പറയുന്നു.
വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരെപ്പറ്റി നിരീക്ഷണം നടത്തിയതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും കഞ്ചാവു കേസിലും പ്രതിയാണ് അറസ്റ്റിലായ മാഹിന്‍ റഷീദെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തെ തിരിച്ചറിഞ്ഞ പ്രതി കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി കീഴപ്പെടുത്തുകയായിരുന്നു. എസ്‌ഐ കൂടാതെ അഡീഷണല്‍ എസ് ഐ പി എ തോമസ്, വനിതാ പൊലീസ് ഓഫിസര്‍ യമുന എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇടുക്കി കോടതിയില്‍ ഹാജരാക്കി.
Keywords: Woman assaulted in Idukki; Man arrested, Thodupuzha,News,Local News,Molestation attempt,attack,Arrested,Police,Complaint,Kerala.
Powered by Info News For You

Comments
Post a Comment