ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരം: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: (www.kvartha.com 26.09.2020) ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം ഗൗരവതരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ആക്ഷേപം പുറത്തുവന്നിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചകള്‍ കഴിഞ്ഞാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 

മന്ത്രിമാരും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനും അഴിമതി നടന്നതായി വെളിപ്പെടുത്തിയ കേസ് എങ്ങനെ രാഷ്ട്രീയ പ്രേരിതമാകുമെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷന്‍ ഭവനനിര്‍മാണ പദ്ധതിയുടെ മറവില്‍ കേന്ദ്രാനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചതിന് സിബിഐ വെള്ളിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) 35ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റവും ചുമത്തിയാണ് അന്വേഷണം.

Thiruvananthapuram, News, Kerala, Politics, Politiicalparty, Oommen Chandy, Ministers, Chief Minister, CBI, CBI registers case in Life Mission scam: Oommen Chandy

Keywords: Thiruvananthapuram, News, Kerala, Politics, Politiicalparty, Oommen Chandy, Ministers, Chief Minister, CBI, CBI registers case in Life Mission scam: Oommen Chandy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?