പൊലീസ് റെയ്ഡ് തുടരുന്നു: തലശേരിയില്‍ ബോംബ് നിര്‍മാണ സാധന സാമഗ്രികളുടെ ശേഖരം പിടികൂടി

തലശേരി: (www.kvartha.com 11.09.2020) തലശേരി താലൂക്കിലെ രാഷ്ട്രീയ സംഘര്‍ഷ മേഖലകളില്‍ ബോംബിനും ബോംബുനിര്‍മാണ സാധന സാമഗ്രികള്‍ക്കുമായുള്ള പൊലീസ് റെയ്ഡ് തുടരുന്നു. കതിരൂര്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തലശേരി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ തലശേരി കുയ്യാലിയില്‍ ബോംബ് നിര്‍മാണ സാമഗ്രികളുടെ വന്‍ ശേഖരം പിടിച്ചു. 13 കിലോ സള്‍ഫര്‍, അമോണിയം നൈട്രേറ്റ് ശേഖരമാണ് റെയ്ഡില്‍ കസ്റ്റഡിയിലെടുത്തത്. കുയ്യാലിക്കടുത്ത ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് ചാക്കില്‍കെട്ടി സൂക്ഷിച്ചനിലയിലായിരുന്നു. 

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ടി എം രജീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കുയ്യാലി വര്‍ക്‌ഷോപ്പിനടുത്ത സ്ഥലമാണിത്.കുയ്യാലി കേന്ദ്രീകരിച്ച് വന്‍തോതില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പിടിച്ച ബോംബ് നിര്‍മാണ സാമഗ്രികള്‍. ഇതിനടുത്തുനിന്ന് പത്ത് ഗുണ്ടും കസ്റ്റഡിയിലെടുത്തു. റെയ്ഡില്‍ പിടിച്ച അമോണിയം നൈട്രേറ്റും സള്‍ഫറും മാരക സ്‌ഫോടക ശേഷിയുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി സംഘര്‍ഷത്തിന് ആര്‍ എസ് എസ്-ബിജെപി കോപ്പുകൂട്ടുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പിടിച്ച സ്‌ഫോടക വസ്തുക്കളെന്നു സിപിഎം തലശേരി ഏരിയാ കമ്മിറ്റി ആരോപിച്ചു.

News, Kerala, Police, Raid, Bomb, House, CPM, Taliparamba, Political conflict, Police raids continue in areas of political conflict

തലശേരി സിഐ സനല്‍കുമാര്‍, എസ് ഐ രാഗേഷ് എലിയന്‍, ബോംബ് സ്‌ക്വാഡ് എസ് ഐ ജിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കാവുംഭാഗം, കൊളശേരി, തയ്യില്‍ സ്‌കൂള്‍ പരിസരം, ഊരാങ്കോട്ട്, കുട്ടിമാക്കൂല്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ചിറ്റാരിപ്പറമ്പ് ചുണ്ടയിലനടുത്ത് എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തിയത്.

Keywords: News, Kerala, Police, Raid, Bomb, House, CPM, Taliparamba, Political conflict, Police raids continue in areas of political conflict 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?