ഇസ്രയേലുമായി സമാധാന കരാര്‍; യുഎഇ വിദേശകാര്യ മന്ത്രിയും സംഘവും അമേരിക്കയിലെത്തി

അബൂദബി: (https://ift.tt/2FiqA6o) ചരിത്ര പ്രധാനമായ സൗഹൃദത്തിന് കാഴ്ചയാവുകയാണ് അമേരിക്ക. ഇസ്രയേലുമായുള്ള സമാധാന കരാര്‍ ഒപ്പുവെയ്ക്കാന്‍ യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘം വാഷിങ്ടണ്‍ ഡിസിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ പ്രതിനിധീകരിച്ച് വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനായിരിക്കും കരാറില്‍ ഒപ്പുവെയ്ക്കുക.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആയിരിക്കും ഇസ്രയേലിനെ പ്രതിനിധീകരിക്കുക. യുഎഇ ക്യാബിനറ്റ് അംഗവും സാമ്പത്തികകാര്യ മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൌക്ക് അല്‍ മറി, സാമ്പത്തികകാര്യ സഹമന്ത്രി ഉബൈദ് ബിന്‍ ഹുമൈദ് അല്‍ തായിര്‍, അന്താരാഷ്ട്ര സഹകര മന്ത്രാലയത്തിലെ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹഷ്മി എന്നിവര്‍ക്ക് പുറമെ നിരവധി ഉദ്യോഗസ്ഥരും അമേരിക്കയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് യുഎഇ-ഇസ്രയേല്‍ കരാറില്‍ ഒപ്പുവെയ്ക്കുക.

News, World, Gulf, Abu Dhabi, UAE, America, Israel, Peace Accord, Sheikh Abdullah bin Zayed arrives in US to sign UAE-Israel peace accord


Keywords: News, World, Gulf, Abu Dhabi, UAE, America, Israel, Peace Accord, Sheikh Abdullah bin Zayed arrives in US to sign UAE-Israel peace accord

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?