പാലത്തായി കേസ്: പെണ്‍കുട്ടിയുടെ അമ്മ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
കണ്ണൂര്‍ (www.evisionnews.co): പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. തലശ്ശേരി പോക്‌സോ കോടതിയുടെ നടപടി ചോദ്യം ചെയ്ത് കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുക.
പെണ്‍കുട്ടിയ്ക്ക് നേരേ പീഡനമുണ്ടായെന്നതിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിട്ടും പ്രതിയ്ക്ക് ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി.ജെ.പി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
Powered by Info News For You

Comments
Post a Comment