കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് അഗ്നിക്കിരയാക്കി

കണ്ണൂര്‍: (www.kvartha.com 17.09.2020) കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കേന്ദ്രത്തില്‍ വീണ്ടും കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു തീയിട്ടു. ശ്രീകണ്ഠാപുരം മേഖലയിലെ മലപ്പട്ടം പറമ്പിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ടു നശിപ്പിച്ചത്. ഓഫീസിലുണ്ടായ ഉപകരണങ്ങള്‍ മുഴുവന്‍ കത്തി നശിച്ചു. ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലെ പുസ്തകങ്ങള്‍ വലിച്ചു വാരി തീയിട്ടു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.

ഓഫീസിനകത്തുള്ള മുപ്പതോളം കസേരകള്‍ ഇരുന്നൂറോളം പുസ്തകങ്ങള്‍, മറ്റു ഫര്‍ണിച്ചറുകള്‍ പാര്‍ട്ടി രേഖകള്‍ എന്നിവയാണ് കത്തിനശിച്ചത്. ഓഫീസനകത്തേക്ക് പെട്രോള്‍ കുപ്പിയെറിഞ്ഞാണ് തീ കൊളുത്തിയത്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎം അക്രമ രാഷ്ട്രീയം തുടരുന്നതിന്റെ തെളിവാണ് മലപ്പട്ടം മണ്ഡലം കമ്മിറ്റി ഓഫീസ് തീവെച്ചതിനു പിന്നില്‍ തെളിയുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആരോപിച്ചു.

Kannur, News, Kerala, Congress, Fire, Politics, Congress office smashed and set on fire in Kannur

Keywords: Kannur, News, Kerala, Congress, Fire, Politics, Congress office smashed and set on fire in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?