തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്നയാളെ വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയില്‍; പരാതിയുമായി കുടുംബം

തിരുവനന്തപുരം: (www.kvartha.com 28.09.2020) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലിരുന്നയാളെ വീട്ടിലെത്തിച്ചത് പുഴുവരിച്ച നിലയിലെന്ന് കുടുംബാഗങ്ങളുടെ പരാതി. ഇതുസംബന്ധിച്ച് വട്ടിയൂര്‍ക്കാവ് സ്വദേശിയുടെ കുടുംബം ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറാം വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിക്കാണ് ഇത്തരമൊരു അവസ്ഥ ഉണ്ടായിരിക്കുന്നത്.

സംഭവത്തെ കുറിച്ച് കുടുംബാംഗങ്ങള്‍ പറയുന്നത്;

വീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 21-ാം തിയതിയാണ് പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് പിതാവിന് കൊറോണ പിടിപെട്ടത്. കഴിഞ്ഞദിവസമാണ് പിതാവിന് കോവിഡ് നെഗറ്റീവ് ആയത്. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ പിന്‍ഭാഗം വരെ പുഴുവരിച്ച നിലയിലാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും മകള്‍ പറയുന്നു. ആശുപത്രിയില്‍ നിന്നും സ്ട്രച്ചറില്‍ കിടത്തി ആംബുലന്‍സില്‍ ആക്കി തരികയായിരുന്നു. എന്നാല്‍ പിതാവിന്റെ ശരീരം ആശുപത്രിയില്‍വെച്ച് തങ്ങള്‍ പരിശോധിച്ചില്ല, വീട്ടില്‍ എത്തി നോക്കുമ്പോഴാണ് പിതാവിന്റെ ദേഹത്ത് പുഴുക്കളെ കണ്ടതെന്നും മകള്‍ പറയുന്നു. 


പിതാവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ പോയിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ ചെല്ലാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ ദിവസവും പിതാവിനെ പ്രവേശിപ്പിച്ച വാര്‍ഡിലേക്ക് വിളിക്കുമായിരുന്നു. ഓക്സിജന്‍ നില നിയന്ത്രിക്കാനാകുന്നില്ല എന്ന് മാത്രമാണ് വിളിച്ചപ്പോഴെല്ലാം ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന മറുപടി. അല്ലാതെ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നതെന്നും മകള്‍ പറയുന്നു. എന്നാല്‍ അച്ഛന് വെള്ളം പോലും കൊടുത്തിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും മകള്‍ ആരോപിച്ചു. റിസള്‍ട്ട് തരാനും ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു,തുടര്‍ന്ന് സഹോദരന്‍ പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തരാന്‍ തയ്യാറായതെന്നും മകള്‍ വ്യക്തമാക്കുന്നു.

അതേസമയം വിവരം അറിഞ്ഞതിനു പിന്നാലെ രോഗിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഷിനു പ്രതികരിച്ചു. ഇനി രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കുടുംബാംഗങ്ങള്‍ തല്‍പര്യപ്പെടുന്നില്ലെന്നും അതിനാല്‍ പാലിയേറ്റീവ് കെയറിന്റെ അംഗങ്ങളോട് ദിവസവും രോഗിയുടെ അരികില്‍ പോയി പരിചരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. സംഭവിച്ചത് തെറ്റാണെന്നും ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചതായും അറിയിച്ചു.

Keywords: Worms found in body of man who was discharged from tvm medical college after covid treatment,Thiruvananthapuram,Medical College,News,hospital,Treatment,Health,Health and Fitness,Health Minister,Allegation,Complaint,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?