ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിനും കള്ളക്കടത്ത് നടത്തിയതിനും ഒമാനില്‍ രണ്ട് ഏഷ്യക്കാര്‍ പിടിയില്‍
മസ്‌കറ്റ്: (https://ift.tt/2FCLn4M) ഒമാനില്‍ വന്‍ തോതില്‍ ലഹരിവേട്ട. ലഹരി പദാര്‍ത്ഥം കൈവശം സൂക്ഷിച്ചതിനും ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയതിനും ഒമാനില്‍ രണ്ട് ഏഷ്യക്കാരാണ് പിടിയിലായത്. റോയല്‍ ഒമാന്‍ പോലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കല്‍ നിന്നും അഞ്ച് കെട്ടുകളിലായുള്ള ക്രിസ്റ്റല്‍ ഡ്രഗുകള്‍, 284 മോര്‍ഫിന്‍ ഗുളികകള്‍, 629 മയക്കുഗുളികകള്‍, രണ്ട് കഷണം ഹാഷിഷ് എന്നിവയും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതിനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്ക് എതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി.
മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്നും ഏഷ്യന്‍ രാജ്യക്കാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment