മീൻ കയറ്റാനായി തുറമുഖത്തെത്തിയ ടെമ്പോ വഴുതി കടലിൽ വീണു
ഉഡുപ്പി: (www.kasaragodvartha.com 02.09.2020) മീൻ കയറ്റാനായി തുറമുഖത്തെത്തിയ ടെമ്പോ വഴുതി കടലിൽ വീണു. കർണാടകയിലെ മൽപേയിലാണ് സംഭവം. പിടിച്ചു വരുന്ന മീൻ മൽപെ തുറമുഖത്തു വെച്ച് ടെമ്പോകളിലേക്ക് കയറ്റിയയക്കാറാണ് പതിവ്. ഇതിനായി ടെമ്പോകൾ ബോട്ടുമായി ഘടിപ്പിക്കാറുണ്ട്.
ഇങ്ങനെ മീൻ കയറ്റുന്നതിനിടയിൽ ബോട്ട് പതുക്കെ പിന്നോട്ട് നീങ്ങുകയായിരുന്നു. ബോട്ട് പിന്നിലേക്ക് നീങ്ങിയപ്പോൾ ഗുഡ്സ് ടെമ്പോയും അതിനൊപ്പം നീങ്ങി കടലിൽ വീണ് പൂർണ്ണമായും മുങ്ങി. പിന്നീട് ക്രെയിനിൽ കെട്ടിയിട്ടാണ് ടെമ്പോ പുറത്തെടുത്തത്.
Keywords: Karnataka, News, Boat, Tembo, Fish, Harbour, Fishing. Fall, Sea, Drowned, Crane, Engine. Police, Complaint, Tempo loading fish accidentally falls into sea.
Powered by Info News For You

Comments
Post a Comment