യാത്രക്കാരനായി കോവിഡ് രോഗി; വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ദുബൈ


ദുബൈ (www.evisionnews.co): വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബൈ. കൊവിഡ് രോഗിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ട് തവണ സമാനമായ തെറ്റ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി.

വിലക്കിനെ തുടര്‍ന്ന് ദുബായിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് മാറ്റി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളെ രണ്ട് തവണ സുരക്ഷാ നിബന്ധനകള്‍ ലംഘിച്ച് ദുബായില്‍ എത്തിച്ചുവെന്ന് കാണിച്ചാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് നോട്ടീസ് അയച്ചത്. അതിനാല്‍ രോഗികളുടെയും മറ്റ് യാത്രക്കാരുടെയും ചികിത്സാ ചെലവും എയര്‍ ഇന്ത്യ എക്സ്പ്രസ് കമ്പനി വഹിക്കണമെന്ന് ദുബായ് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?