മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
തിരുവനന്തപുരം: (https://ift.tt/2FhUVlm) സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ആണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.
നേരത്തെ രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സിപിഎം സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. വ്യാഴാഴ്ച വീട്ടിലെത്തിയ ഡോക്ടര്‍മാര്‍ ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇല്ല.
Powered by Info News For You

Comments
Post a Comment