നമ്മള്‍ അതിജീവിക്കും: ഈ ദുരിതകാലത്തെ പ്രവാസികളില്‍ ആശ്വാസം പകര്‍ന്ന് കസവ് കൂട്ടായ്മ

കണ്ണൂര്‍: (www.kvartha.com 21.09.2020) അതിരൂക്ഷമായ കോവിഡ് സമൂഹ വ്യാപന സാഹചര്യത്തെ മുന്‍ നിര്‍ത്തി ദമ്മാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ക്കാരുടെ കൂട്ടായ്മ ആയ കസവ് സംഘടിപ്പിച്ച 'പ്രവാസം -വിദ്യാഭ്യാസം രക്ഷിതാക്കള്‍ പറയട്ടെ' എന്ന ചര്‍ച്ച പങ്കെടുത്തവരില്‍ ആത്മവിശ്വാസം പകര്‍ന്നു. വിവിധ വിഷയങ്ങളില്‍ ഉള്ള ചര്‍ച്ചകളും പ്രോഗ്രാമുകളും ആയി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കസവ് ഫെയ്‌സ്ബുക് പേജ് വഴി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ധാരാളം പേര് പങ്കെടുത്തു.

ദമ്മാം ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട സംവാദം ആയിരുന്നു ഈ ലൈവ് ചര്‍ച്ചയിലെ പ്രധാന പ്രതിപാദ്യം. സ്‌കൂള്‍ ഭരണ സമിതിയിലും, പഠന നിലവാരത്തകര്‍ച്ചയിലും, അധ്യാപക വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കിലും കസവ് ആശങ്ക രേഖപ്പെടുത്തി. നിലവില്‍ സംജാതമായിട്ടുള്ള കാര്യങ്ങള്‍ക്ക് ഒരു അടിയന്തിര പരിഹാരവും അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിനു ആവശ്യമായ ഇടപെടല്‍ നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി. സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, ഹബീബ് ഏലംകുളം, അഷ്റഫ് ആലുവ, വിനോദ് കുമാര്‍അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.

Kannur, News, Kerala, Facebook, COVID-19, Kasav Community provides relief to expatriates

Keywords: Kannur, News, Kerala, Facebook, COVID-19, Kasav Community provides relief to expatriates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?