കോവിഡിനെ തുടർന്ന് മാസങ്ങളായി അടച്ചു പൂട്ടിയ കാസർകോട് മത്സ്യ മാർക്കറ്റ് തുറക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ

കാസർകോട്: (https://ift.tt/2EWbpiI) കോവിഡ് 19 രോഗ വ്യാപനം തുടർന്ന് ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ട് മാസങ്ങളായി അനിശ്ചിതമായി ജില്ലാ അധികാരികൾ അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയ കാസർകോട് മത്സ്യ മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചു.

News, Kerala, Kasaragod, COVID19, Fisher Worker, Fish Market, Shop, Employee, Chairperson directs the secretary to reopen Kasargod fish market

അടച്ചു പൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ലാ ഭരണാധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് ഖേദകരമാണെന്നും, കോവിഡ് പ്രോട്ടോകോളിന് വിധേയമായി എല്ലാ തീരുമാനങ്ങളും കൈകൊണ്ടത് ജില്ലാ ഭരണാധികളാണെന്നും മത്സ്യ മാർക്കറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തതും അവർ തന്നെയാണെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും ചെയർപേർസൺ കൂട്ടിച്ചേർത്തു.

മാർക്കറ്റ് അനിശ്ചിതമായി തുറക്കാത്തത് കാരണം നഗരത്തിന്റെ പല ഭാഗങ്ങളിലും മത്സ്യ വ്യാപാരം തെരുവ് കച്ചവടമായി മാറിയ സാഹചര്യത്തിൽ ഇനിയും അടച്ചിടാൻ സാധിക്കില്ലെന്നും, തെരുവിൽ മത്സ്യ വ്യാപാരം നടത്തുന്നത് കർശനമായി നിരോധിക്കുമെന്നും ചെയർപേർസൺ പറഞ്ഞു.

Keywords: News, Kerala, Kasaragod, COVID19, Fisher Worker, Fish Market, Shop, Employee, Chairperson directs the secretary to reopen Kasargod fish market




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?