കുര്യൻ വധം: പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവർ റിമാൻഡിൽ

ചെറുപുഴ: (www.kvartha.com 10.09.2020) തേർത്തല്ലിയിൽ റോഡരികില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാൻഡിൽ. ആലക്കോട് കോളി റോഡിലെ കടുവാക്കന്‍ചേരി മുഹമ്മദ് ഹനീഫി (41) നെയാണ് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

Kurien's death: Accused autorickshaw driver remanded

എസ് എച്ച് ഒ കെ ജെ വിനോയ്, പ്രിന്‍സിപ്പല്‍ എസ് ഐ നിബിന്‍ ജോസ്, എ എസ് ഐ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോളി റോഡില്‍ ഇക്കഴിഞ്ഞ 30-ന് രാവിലെയാണ് മുഹമ്മദ് ഹനീഫിന്റെ വീടിന് സമീപം റോഡരികില്‍ തിമിരി തേര്‍ത്തല്ലി കോടോപ്പള്ളി സ്വദേശി സ്വദേശി കുര്യനെ (65) മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വയോധികനെ തള്ളിയിട്ടതിനെ തുടര്‍ന്നാണ് മരണപ്പെട്ടതെന്ന് തെളിഞ്ഞതിനാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, News, Murder, Accused, Police, Arrested, Remanded, Investigates, Case, Dead, Kurien's death: Accused autorickshaw driver remanded.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?