കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com .09.2020) കോഴിക്കോട് ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. അഡ്വ. ബിജു കണ്ണന്തറ, അഷ്‌റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, ജാസില്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മലബാര്‍ വന്യജീവി സങ്കേതം ബഫര്‍ സോണ്‍ സംബന്ധിച്ച പ്രദേശവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയാനെത്തിയതായിരുന്നു ഡിഎഫ്ഒ എം രാജീവന്‍.
ബഫര്‍ സോണ്‍ സംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഡിഎഫ്ഒ താമരശ്ശേരി റെയ്ഞ്ച് ഓഫീസില്‍ വ്യാഴാഴ്ച യോഗം സംഘടിപ്പിച്ചത്. ആക്ഷന്‍ കമ്മറ്റി പ്രവര്‍ത്തകരും കട്ടിപ്പാറ പഞ്ചായത്ത് അധികൃതരും കര്‍ഷക സംഘടനകളും യോഗത്തിനെത്തിയിരുന്നു. യോഗം കഴിഞ്ഞ് മടങ്ങവേയാണ് ഒരു വിഭാഗം ഡിഎഫ്ഒയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Keywords: Kozhikode, News, Kerala, attack, Crime, Arrest, Arrested, Five arrested for attempting to attack Kozhikode DFO
Powered by Info News For You

Comments
Post a Comment