തനിക്ക് വിവാഹം കഴിക്കണമെന്ന് മാതാപിതാക്കളോട് പത്താംക്ലാസുകരന്‍; പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞ് ബന്ധുക്കള്‍; ഒടുവില്‍ സംഭവിച്ചത്!

കൊല്ലം: (www.kvartha.com 08.09.2020) വിവാഹം കഴിക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത വീട്ടുകാരോടുള്ള പ്രതിഷേധസൂചകമായി ആറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് ക്ലാസുകാരന്‍. കൊല്ലം ചാത്തന്നൂരിന് സമീപം ഇത്തിക്കരയാറ്റില്‍ കഴിഞ്ഞദിവസമാണ് വിചിത്രമായ സംഭവം നടന്നത്. പത്താം ക്ലാസ് പാസായതോടെയാണ് പാരിപ്പള്ളി സ്വദേശിയായ 17 കാരന് വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉദിച്ചത്. തന്റെ ഈ 'എളിയ' ആഗ്രഹം അവന്‍ മാതാപിതാക്കളുമായി പങ്കുവെക്കുകയും ചെയ്തു.

എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളാത്തത് അവനെ കുറച്ചൊന്നുമല്ല സങ്കടത്തിലാക്കിയത്. മറ്റൊന്നും ആലോചിക്കാതെ പാരിപ്പള്ളിയില്‍ നിന്നും ബസില്‍ കയറി നേരെ ഇത്തിക്കരയിലേക്ക് വിട്ടു. ഇവിടെയുള്ള ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തുകൊണ്ട് മാതാപിതാക്കളോടുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആറ്റില്‍ എടുത്തുചാടിയ അവന്‍ പക്ഷെ തനിക്ക് നീന്തല്‍ അറിയുന്ന കാര്യം മറന്നിരുന്നു. കുറച്ചു വെള്ളം കുടിച്ചപ്പോള്‍ തന്നെ സര്‍വ ശക്തിയുമെടുത്ത് അവന്‍ ജീവിക്കാനുള്ള മോഹവുമായി കരയിലേക്ക് നീന്തി.

Teenager attempts suicide in Kollam, Kollam, News, Local News, Suicide Attempt, Police, Natives, Parents, Marriage, Kerala

ഇതിനിടെ വേലിയേറ്റ സമയത്ത് ആറ്റിലേക്ക് എടുത്തുചാടുന്ന കുട്ടിയെ കണ്ട ചിലര്‍ ആറ്റില്‍ ചാടുകയും രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തുകയും കൗമാരക്കാരന്റെ സാഹസം കണ്ട് കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. പിന്നീട് കുട്ടിയെ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു.

Keywords: Teenager attempts suicide  in Kollam, Kollam, News, Local News, Suicide Attempt, Police, Natives, Parents, Marriage, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?