സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഓൺലൈനിൽ കാണാം

കാസർകോട്: (www.kasargodvartha.com 28.09.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തിങ്കൾ ചൊവ്വ ദിവസങ്ങളിലും ഒക്ടോബര്‍ അഞ്ചിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരിപാടി വീഡിയോ കോൺഫറൻസിലുടെ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കും രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്കും നറുക്കെടുപ്പ് വീക്ഷിക്കാം.

The draw of reserved wards can be seen online

ഇതുമായി സഹകരിക്കുന്ന മുഴുവൻ ജനപ്രതിനിധികളേയും രാഷ്ട്രീയ കക്ഷികളെയും ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നന്ദി അറിയിച്ചു. കോവിഡ് വ്യാപനത്തിനുള്ള സാധ്യതകളില്ലാതാക്കി എല്ലാവർക്കും നറുക്കെടുപ്പ് നടപടിക്രമങ്ങൾ കാണാനാകും. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 28, 29 തീയതികളിലും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിനുമാണ് നടക്കുന്നത്.

The draw of reserved wards can be seen online

സമയം വാര്‍ഡ് ക്രമത്തില്‍ താഴെ ചേര്‍ക്കുന്നു:

സെപ്റ്റംബര്‍ 28
രാവിലെ 10 മുതല്‍ 10.15 വരെ പള്ളിക്കര
10.15- 10.30 അജാനൂര്‍
10.30- 10.45 ഉദുമ
10.45 മുതല്‍ 11 പുല്ലൂര്‍ പെരിയ
11.00-11.15 മടിക്കൈ
11.30- 11.45 വോര്‍ക്കാടി
11.45-12.00 പുത്തിഗെ
12.00-12.15 മംഗല്‍പാടി
ഉച്ചയ്ക്ക് 12.15-12.30 മഞ്ചേശ്വരം
12.30-12.45 പൈവളിഗെ
12.45- 1.00 എന്‍മകജെ
1.00- 1.15 മീഞ്ച
2.00- 2.15 കുറ്റിക്കോല്‍
2.15-2.30 ദേലംപാടി
2.30-2.45 മുളിയാര്‍
2.45-3.00 ബെള്ളൂര്‍
3.00-3.15 കാറഡുക്ക
3.15-3.30 ബേഡഡുക്ക
3.30-3.45 കുംബഡാജെ.

സെപ്റ്റംബര്‍ 29
രാവിലെ 10.00-10.15 പിലിക്കോട്
10.15-10.30 കയ്യൂര്‍ ചീമേനി
10.30-10.45 തൃക്കരിപ്പൂര്‍
10.45-11.00 ചെറുവത്തൂര്‍
11.00-11.15 പടന്ന
11.30-11.45 വലിയപറമ്പ
11.45-12.00 വെസ്റ്റ് എളേരി
12-12.15 ബളാല്‍
12.15-12.30 ഈസ്റ്റ് എളേരി
12.30-12.45 കള്ളാര്‍
12.45-1.00 കോടോംബേളൂര്‍
1.00-1.15 കിനാനൂര്‍ കരിന്തളം
1.15-1.30 പനത്തടി
2.00-2.15 മധൂര്‍
2.15-2.30 കുമ്പള
2.30-2.45 ചെമ്മനാട്
2.45-3.00 ചെങ്കള
3.00-3.15 ബദിയഡുക്ക
3.15-3.00 മൊഗ്രാല്‍പുത്തൂര്‍

ഒക്ടോബര്‍ അഞ്ച്

രാവിലെ 10 മുതല്‍ 10.20 വരെ മഞ്ചേശ്വരം
10.30-10.50 കാറഡുക്ക
11.00-11.20 പരപ്പ
11.30-11.50 കാസര്‍കോട്
11.50 -12.10 കാഞ്ഞങ്ങാട്
12.30-12.50

വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും.

Keywords: Kerala, News, Kasaragod, Election, Ward committee, District, District Collector, Meeting, MLA, Collectorate, COVID-19, The draw of reserved wards can be seen online.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?