രക്ഷിതാക്കള്‍ സ്‌കൂളിനകത്ത് പ്രവേശിക്കരുത്; കോവിഡിനെ തടയാന്‍ യു എ ഇയില്‍ കര്‍ശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്

അബൂദബി: (www.kvartha.com 12.09.2020) രക്ഷിതാക്കള്‍ സ്‌കൂളിനകത്ത് പ്രവേശിക്കരുതെന്ന കര്‍ശന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ്. യു എ ഇയില്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതും തിരിച്ചു വിളിക്കുന്നതും ഒരേ സമയത്ത് ആയതിനാല്‍ കൂട്ടംകൂടാന്‍ ഇടയുണ്ട്. ഇതൊഴിവാക്കാന്‍ ചില രക്ഷിതാക്കള്‍ അല്‍പം നേരത്തെ എത്തുന്നത് അകലം പാലിക്കാന്‍ സഹായിക്കും. നിലവില്‍ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കൂളില്‍ നേരിട്ട് പഠിക്കാനെത്തുന്നത്.

UAE parents adjust to new rules as children return to school, Abu Dhabi, News, Education, Parents, Warning, Students, Vehicles, Gulf, World

ബാക്കിയുള്ളവര്‍ ഇലേണിങ്ങിലൂടെ പഠനം തുടരുകയാണ്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനറിലൂടെ അകത്തേക്കു പ്രവേശിപ്പിച്ച് ക്ലാസിലെത്തിച്ച് അകലം പാലിച്ച് ഇരുത്തിയാണ് പഠനം. ഓരോ കുട്ടികളുടെയും പേരെഴുതിയ ഇരിപ്പിടവുമുണ്ട്. കുട്ടികളുടെ ശരീരോഷ്മാവ് ഇടയ്ക്ക് പരിശോധിച്ച് ഉറപ്പുവരുത്തും. കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസറും ലഭ്യമാണ്. ഐസൊലേഷന്‍, ക്വാറന്റൈന്‍ തുടങ്ങി ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷിതത്വത്തിന് എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

കുട്ടികള്‍ സ്‌കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നില്‍ക്കണം. സ്വന്തം വാഹനത്തില്‍ മക്കളെ സ്‌കൂളില്‍ എത്തിക്കുന്നവര്‍ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തില്‍ കൊണ്ടുവരുന്നതും വിപരീത ഫലമുണ്ടാക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.

മാത്രമല്ല, കോവിഡ് മാനദണ്ഡം മറികടന്ന് കാര്‍പൂളിങ് നടത്തുന്നത് അനുവദനീയമല്ലെന്നും അധികൃതര്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ മൂന്നുപേരില്‍ കൂടുതല്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കാന്‍ പാടില്ലെന്നും പറഞ്ഞു.

Keywords: UAE parents adjust to new rules as children return to school, Abu Dhabi, News, Education, Parents, Warning, Students, Vehicles, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?