ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്നനിലയില്‍; മൊഴിയെടുക്കാനാകാതെ അന്വേഷണ സംഘം
പത്തനംതിട്ട: (www.kvartha.com 08.09.2020) ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്നനിലയില്‍. ഇക്കാരണത്താല്‍ പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കാനാകാതെ അന്വേഷണ സംഘം. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് ചെയ്യാനായി സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്താന്‍ നാല് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
അതേസമയം കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ക്രൂരമായി പീഡിപ്പിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആറന്മുളയില്‍ വിജനസ്ഥലത്തുവെച്ച് ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു പീഡനം നടന്നത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍പു വധശ്രമക്കേസില്‍ പ്രതിയാണ്. പീഡനശേഷം ഇയാള്‍ പെണ്‍കുട്ടിയോട് മാപ്പുപറയുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇത് പെണ്‍കുട്ടി തന്നെയാണ് ചിത്രീകരിച്ചത്.
അമ്മ ഉള്‍പ്പെടെയുള്ളവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബന്ധുവീട്ടില്‍ കഴിയവെയാണു പെണ്‍കുട്ടിക്കും കോവിഡ് പോസിറ്റീവായത്. തുടര്‍ന്ന് രാത്രി പത്തുമണിയോടെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും 10 മിനിറ്റിനകം എത്താവുന്ന പന്തളത്തെ ആശുപത്രിയിലേക്കു പോകാതെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്നു മറ്റൊരു ആംബുലന്‍സില്‍ കയറ്റി.
ഇതിലുണ്ടായിരുന്ന കോവിഡ് പോസിറ്റീവായ സ്ത്രീയെ കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി പന്തളത്തേക്കു മടങ്ങുമ്പോഴായിരുന്നു പീഡനം. സ്ത്രീകളായ കോവിഡ് രോഗികള്‍ക്കൊപ്പം ആംബുലന്‍സില്‍ വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ വേണമെന്ന നിബന്ധന പാലിച്ചിരുന്നില്ല. സംഭവത്തില്‍ പട്ടികജാതി പീഡനവുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയിട്ടുണ്ട്.
Keywords: The girl who was tortured in ambulance is in a mental shock, Pathanamthitta, News, Trending, Molestation, Girl, Police, Probe, Hospital, Treatment, Ambulance, Kerala.

Powered by Info News For You

Comments
Post a Comment