'എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്, എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക'; വിഷമഘട്ടത്തിലാണ് സഹായിക്കണമെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രഹ്ന ഫാത്തിമ

കൊച്ചി: (https://ift.tt/2FiqA6o) സ്വന്തം മക്കളെ വെച്ച് വിവസ്ത്രയായി 'ശരീരകലയിലെ രാഷ്ട്രീയം' പഠിപ്പിക്കാന്‍ ഇറങ്ങിയതും പിന്നാലെ വിവാദങ്ങളും കേസും ജയിലും ഒക്കെയായി തളര്‍ന്ന രഹ്ന ഫാത്തിമ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. ഇത്തവണ വിഷമഘട്ടത്തിലാണ് സഹായിക്കണമെന്ന വികാരനിര്‍ഭരമായ പോസ്റ്റുമായാണ് ആക്ടിവിസ്റ്റും മുന്‍ ബി എസ് എന്‍ എല്‍ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ എത്തിയത്. പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് രഹ്ന. 

തന്റെ പേര് പറഞ്ഞാല്‍ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാല്‍ അതുകാരണം തന്റെ വ്യക്തിത്വം പണയം വയ്ക്കാന്‍ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവര്‍ പറയുന്നു. 

News, Kerala, Kochi, Activist, Rahna Fathima, Facebook Post, Social Media, BSNL, Rent, House, Family, Rahna Fathima with a Facebook post asking for help

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന ബി എസ് എന്‍ എല്‍ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. വിവസ്ത്രയായി സ്വന്തം ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടര്‍ന്ന് രഹ്ന ഇപ്പോള്‍ താമസിക്കുന്ന കമ്പനി ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്നും ബി എസ് എന്‍ എല്‍ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം, 

എറണാകുളം സിറ്റി  പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാര്‍, അച്ഛന്‍, കുട്ടികള്‍ അടക്കം താമസിക്കാന്‍ 3 ബെഡ്റൂം എങ്കിലും ഉള്ള ഒരു വീട് വാടകക്ക് ആവശ്യമുണ്ട്. അമ്മ ഡയാലിസിസ് പേഷ്യന്റ് ആയതിനാലും സ്റ്റെപ്പ് കയറാന്‍ ബുദ്ധിമുട്ട് ഉള്ളതിനാലും ഗ്രൗണ്ട് ഫ്‌ലോര്‍ ആണ് അഭികാമ്യം. (റെന്റ് മാക്‌സിമം 15k)

12 വര്‍ഷമായി താമസിച്ചു വന്നിരുന്ന ബി എസ് എന്‍ എല്‍ കോര്‍ട്ടേഴ്സ് ഒഴിയാന്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. ഈ ആഴ്ചയാണ് അവസാന ഡേറ്റ്. എനിക്ക് എതിരെ എടുക്കപ്പെട്ട കേസുകളും അതിന് മാധ്യമങ്ങളും സര്‍ക്കാരും പൊതുജനത്തിന് കൊടുത്ത ഇമേജും കാരണം എന്റെ പേര് പറഞ്ഞാല്‍ വീട് കിട്ടാത്ത അവസ്ഥയാണ്.  

വാടക കൃത്യമായി തരുമെന്നും വീട് വൃത്തി ആയി നോക്കുമെന്നും മാത്രമേ എനിക്ക് ഉറപ്പ് നല്‍കാനാകൂ.  അല്ലാതെ എന്റെ വ്യക്തിത്വം പണയംവെക്കാന്‍ കഴിയില്ല. എനിക്കും ഫാമിലിക്കും താമസത്തിന് അനുയോജ്യമായ വീട് നിങ്ങളുടെ കെയ്‌റോഫില്‍ ഉണ്ടെങ്കില്‍ അറിയിക്കുക.

എറണാകുളം സിറ്റി പരിസരപ്രദേശത്തു എനിക്കും പങ്കാളി, അമ്മമാർ , അച്ഛൻ, കുട്ടികൾ അടക്കം താമസിക്കാൻ 3ബെഡ്‌റൂം എങ്കിലും...

Posted by Rehana Fathima Pyarijaan Sulaiman on Sunday, 13 September 2020

Keywords: News, Kerala, Kochi, Activist, Rahna Fathima, Facebook Post, Social Media, BSNL, Rent, House, Family, Rahna Fathima with a Facebook post asking for help

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?