തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷാര്‍ത്ഥിയെ ഗ്രാമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പരീക്ഷാ ഉല്‍കണ്ഠയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നിഗമനം

ചെന്നൈ: (https://ift.tt/3ieUt5F) നീറ്റ് പരീക്ഷാര്‍ത്ഥിയെ ഗ്രാമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരീക്ഷാ ഉല്‍കണ്ഠയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നിഗമനം. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് സംഭവം. നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാന്‍ പോകുന്നതോര്‍ത്ത് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു മരിച്ച വിദ്യാര്‍ത്ഥിയെന്ന് രക്ഷിതാക്കളും പറഞ്ഞു. 

19 കാരനായ വിഘ്നേഷിനെ ബുധനാഴ്ചയാാണ് ഗ്രാമത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. അതേസമയം ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

News, National, India, Chennai, Tamil Nadu, Education, Exam, NEET, Student, Obituary, Death, Well, Police, Family, NEET aspirant from Tamil Nadu found dead in village well, police suspect suicide over exam anxiety

'നേരത്തെ പരീക്ഷയില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ പരീക്ഷയില്‍ നേടാനാകുന്ന സ്‌കോറിനെക്കുറിച്ച് കുട്ടിക്ക് ആകാംക്ഷയുണ്ടായിരുന്നു' അതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം വിഘ്നേഷിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ' എന്നാണ് ഒരു ദയയുമില്ലാത്ത ഈ കേന്ദ്രസര്‍ക്കാര്‍ നീറ്റ് അവസാനിപ്പിക്കുന്നത്.  ഇനിയും എത്ര പേരുടെ ജീവന്‍ നമുക്ക് നഷ്ടമാകും?' - സ്റ്റാലിന്‍ ചോദിച്ചു.

Keywords: News, National, India, Chennai, Tamil Nadu, Education, Exam, NEET, Student, Obituary, Death, Well, Police, Family, NEET aspirant from Tamil Nadu found dead in village well, police suspect suicide over exam anxiety

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?