ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്ത്

വാഷിങ്ടണ്‍: (www.kvartha.com 18.09.2020) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി പ്രമുഖ മോഡല്‍ രംഗത്ത്. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആമി ഡോറിസ് (48) എന്ന മോഡല്‍ ആരോപണം ഉന്നയിച്ചത്. 1997 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. അന്ന് തനിക്ക് 24 വയസാണ് പ്രായം. ആ സമയത്ത് ട്രംപിന് 51 വയസായിരിക്കണം. അന്ന് അദ്ദേഹം രണ്ടാം ഭാര്യ മര്‍ല മാപ്പിള്‍സിനെ വിവാഹം ചെയ്തിരുന്നു ആമി ഡോറിസ് പറഞ്ഞു. 

കായിക മല്‍സരത്തിന്റെ ഇടവേളയില്‍ വിഐപി മുറിയില്‍വച്ച് തള്ളിമാറ്റാന്‍ കഴിയാത്ത വിധം ട്രംപ് തന്റെ ശരീരത്തില്‍ മുറുകെ പിടിച്ചു. മാറിടത്തിലും നിതംബത്തിലും സ്പര്‍ശിച്ചു. ഇത്രയും കാലം ഈ മുറിവ് ശരീരത്തിലും മനസിലും പേറി ജീവിക്കുകയായിരുന്നുവെന്നും കുടംബത്തിന്റെ നന്മയെ കരുതി ഇതുവരെ പുറത്തു പറയാതിരിക്കുകയായിരുന്നു എന്നും മോഡല്‍ പറഞ്ഞു. തന്റെ മക്കള്‍ക്ക് ഇപ്പോള്‍ 13 വയസായി. അവര്‍ക്ക് താന്‍ നല്ലൊരു മാതൃക നല്‍കേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സ്ത്രീയെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് അവരും മനസിലാക്കട്ടെ ഡോറിസ് പറഞ്ഞു.

Washington, News, World, Molestation, Donald-Trump, Model, Former model accuses Trump molesting her in 1997

അതേസമയം ഡോണള്‍ഡ് ട്രംപ് മോഡലിന്റെ ആരോപണം നിഷേധിച്ചു. ട്രംപിനോടൊപ്പമുള്ള ഫോട്ടോകളും യുഎസ് ഓപ്പണ്‍ ടിക്കറ്റും ആമി ഡോറിസ് തെളിവായി ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ നവംബര്‍ 3ന് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ അറിയിച്ചു.


Keywords: Washington, News, World, Molestation, Donald-Trump, Model, Former model accuses Trump molesting her in 1997


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?