കെടി ജലീലിന്റെ രാജിയാവശ്യം ശക്തം: സര്‍ക്കാറും മുഖ്യമന്ത്രിയും പ്രതിരോധത്തില്‍

കേരളം (www.evisionnews.co): മന്ത്രി കെടി ജലീല്‍ എന്‍ഐഎ ചോദ്യം ചെയ്യലിന് വിധേയമായി സാഹചര്യത്തില്‍ രാജിയാവശ്യം ശക്തം. കേരളത്തിലെ തെരുവുളിലെല്ലാം പ്രതിഷേധ പരിപാടികള്‍ ശക്തിപ്പെടുകയാണ്. ഇതോടെ സര്‍ക്കാറിലും മുഖ്യമന്ത്രിയിലും ജലീലിന്റെ രാജിക്കുള്ള സമ്മര്‍ദമേറുകയാണ്. ഇന്ന് നടക്കുന്ന എല്‍ഡിഎഫ് മുന്നണിയോഗത്തിലും രാജി സംബന്ധിച്ച നീക്കങ്ങള്‍ ചര്‍ച്ചയില്‍ വരും. ജലീലിനെ മുഖ്യമന്ത്രി അന്ധമായി സംരക്ഷിക്കുന്നതിനെതിരെ സിപിഐ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിലെ ചില നേതാക്കള്‍ക്കിടയിലും അതൃപ്തി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതെല്ലാം മുന്നണിയോഗത്തില്‍ ഉയര്‍ന്നുവരുമെന്നാണ് കരുതുന്നത്. 

അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എന്‍ഐഎ കൊച്ചി ഓഫിസില്‍ എത്തിയത്. നയതന്ത്ര പാഴ്‌സല്‍ കേന്ദ്ര അനുമതി വാങ്ങാതെ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് കസ്റ്റംസും ജലീലിന്റെ മൊഴി രേഖപ്പെടുത്തും. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്. 

സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ ചോദ്യം ചെയ്യല്‍തുടങ്ങുമെന്നാണ് അറിയുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?