ബാലഭാസ്‌ക്കറിന്റെ മരണം: കരുതികൂട്ടി ഒരുക്കിയ അപകട മരണത്തില്‍ അടുത്ത സുഹൃത്തിനും പങ്കുണ്ടെന്ന് ആരോപണം, സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും

കൊച്ചി: (https://ift.tt/2RwJI2X) വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുകൂടിയായ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. ബാലഭാസ്‌ക്കറിന്റെ മരണം കള്ളകടത്തിലും സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കവും കാരണം വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ഒരുക്കിയ അപകടമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിക്കും പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. 

കേസുമായി ബന്ധപ്പെട്ട് നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും. ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ കടത്തു കേസിലെ പ്രതികളുമായ വിഷ്ണുസോമസുന്ദരം, പ്രകാശ് തമ്പി, അപകടസമയം വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍, അപകടത്തെ കുറിച്ച് നിരവധി  ആരോപണങ്ങള്‍ ഉന്നയിച്ച കലാഭവന്‍ സോബി എന്നിവരാണ് നുണപരിശോനക്ക് തയ്യാറായത്.

News, Kerala, State, Kochi, Cinema, Balabhaskar Death, Case, CBI, Stephen Devassy, Cinema, Entertainment, Kerala violinist Balabhaskar death: CBI to question music director Stephen Devassy

ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍.

Keywords: News, Kerala, State, Kochi, Cinema, Balabhaskar Death, Case, CBI, Stephen Devassy, Cinema, Entertainment, Kerala violinist Balabhaskar death: CBI to question music director Stephen Devassy

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?