സംസ്ഥാനത്തെ റോഡുകള്‍ ഇലക്ട്രിഫൈ ചെയ്യാന്‍ മഹീന്ദ്ര ട്രിയോ എത്തി; ഇലക്ട്രിക് ഓട്ടോയുടെ രൂപകല്‍പനയും നിര്‍മാണവുമെല്ലാം ഇപ്പോള്‍ പൂര്‍ണമായും ഇന്ത്യയില്‍
കൊച്ചി: (www.kvartha.com 09.09.2020) സംസ്ഥാനത്തെ റോഡുകള്‍ ഇലക്ട്രിഫൈ ചെയ്യാന്‍ മഹീന്ദ്ര ട്രിയോ എത്തി. പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ് കേരളത്തില്‍ പുതിയ ഇലക്ട്രിക് ഓട്ടോകള്‍ പുറത്തിറക്കിയത്. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലര്‍ ട്രിയോയുടെ ഫെയിം സബ്‌സിഡി കിഴിച്ചുള്ള എക്‌സ് ഷോറൂം വില 2.7 ലക്ഷം രൂപയാണ്. ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നല്‍കുന്ന 25,000 രൂപയുടെ സബ്‌സിഡിയും ലഭിക്കും. മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോയുടെ രൂപകല്‍പനയും നിര്‍മാണവുമെല്ലാം ഇപ്പോള്‍ പൂര്‍ണമായും ഇന്ത്യയിലാണ്.
വര്‍ഷം 45,000 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭിക്കാന്‍ സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് ഓട്ടോയാണ് മഹീന്ദ്ര ട്രിയോ. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത നല്‍കുന്ന മികച്ച പ്രകടനം, 2.3 സെക്കന്‍ഡിനുള്ളില്‍ 0-20 കിലോമീറ്റര്‍ ആക്‌സിലറേഷന്‍, 12.7 ഡിഗ്രി ബെസ്റ്റ്-ഇന്‍-ക്ലാസ്സ് ഗ്രേഡബിലിറ്റി എന്നിവയാണ് ട്രിയോ വാഗ്ദാനം ചെയ്യുന്നത്. പ്രതിവര്‍ഷം 45,000 രൂപ വരെ ഇന്ധനവിലയില്‍ ലാഭിക്കാനാവും. മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് 50,000 രൂപയുടെ കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റ് സ്‌കീമിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 10.8 ശതമാനം കുറഞ്ഞ പലിശനിരക്കിലും ട്രിയോ സ്വന്തമാക്കാം. 5,000 രൂപയുടെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്.
കേരളം ഇലക്ട്രിക് വാഹനങ്ങളെ ഏറ്റെടുത്തത് വളരെ വേഗത്തിലാണ്. ഈ വിഭാഗത്തില്‍ മാര്‍ക്കറ്റ് ലീഡറായി ട്രിയോയെ മാറ്റിയതിലും കേരളത്തിനു പങ്കുണ്ട് എന്ന് മഹീന്ദ്ര ഇലക്ട്രിക്കിന്റെ എംഡിയും സിഇഒയുമായ മഹേഷ് ബാബു അഭിപ്രായപ്പെട്ടു. രാജ്യത്തെ 400ലേറെ ജില്ലകളില്‍ ഓടുന്ന 5000ത്തോളം ട്രിയോ വാഹനങ്ങള്‍ ഇതിനോടകം 1.6 കോടി കിലോമീറ്റര്‍ ദൂരം പിന്നിട്ടു കഴിഞ്ഞു. പുതിയ ട്രിയോ ഉപയോക്താക്കളുടെ സമ്പാദ്യം വര്‍ധിപ്പിക്കും. സംസ്ഥാനത്തെ ഫസ്റ്റ് ആന്റ് ലാസ്റ്റ് മൈല്‍ മൊബിലിറ്റി ആവശ്യങ്ങള്‍ക്കും ഇത് അനുയോജ്യമാണ്.
ഇന്ത്യന്‍ ഇലക്ട്രിക് വാഹന മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് ഇലക്ട്രിക് ത്രീ-വീലറുകളാണ്. ഈ മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഇവ തുടര്‍ന്നും വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനച്ചെലവില്‍ 45,000 രൂപ വരെ ലാഭം. മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 50 പൈസ മാത്രമാണ്. ഇതുവഴി ഇന്ധനച്ചെലവില്‍ പ്രതിവര്‍ഷം 45,000 രൂപ വരെ ലാഭിക്കാന്‍ കഴിയും.
1 സീറോ മെയ്ന്റനന്‍സ് വേണ്ട ലിഥിയം അയണ്‍ ബാറ്ററിയും, 1,50,000 കിലോമീറ്റര്‍ അനായാസ റണ്ണിങ്ങുമാണ് വാഗ്ദാനം ചെയ്യുന്നത്. സെഗ്മെന്റിലെ ഏറ്റവും മികച്ച പ്രകടനം* 8 കിലോവാട്ട് കരുത്തുള്ള മെച്ചപ്പെട്ട പുതിയ എ സി ഇന്‍ഡക്ഷന്‍ മോട്ടോറും ഏറ്റവും ഉയര്‍ന്ന 42 എന്‍എംടോര്‍ക്കും.* മണിക്കൂറില്‍ 55 കിലോമീറ്റര്‍ ടോപ്പ് സ്പീഡും, 12.7 ഡിഗ്രി ഗ്രേഡബിലിറ്റിയും.
നൂതന സാങ്കേതികവിദ്യ
2 ലിഥിയം അയണ്‍ ടെക്‌നോളജി: നൂതന ലിഥിയം അയണ്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മഹീന്ദ്ര ട്രിയോക്ക് ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ (പ്രഖ്യാപിത ഡ്രൈവിംഗ് റേഞ്ച്) വരെ സഞ്ചരിക്കാനാകും.
3 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍: ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയുള്ള, ഗിയര്‍ലെസ്, ക്ലച്ച്-ലെസ്, വൈബ്രേഷന്‍ രഹിത പ്രവര്‍ത്തനം സുഖകരവും ക്ഷീണം തോന്നാത്തതുമായ ഡ്രൈവിങ്ങ് അനുഭവം പകര്‍ന്നു നല്കുന്നു.
4 എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം: പോര്‍ട്ടബിള്‍ ചാര്‍ജറായതിനാല്‍ എവിടെ നിന്നും ചാര്‍ജ് ചെയ്യാം. കൂടാതെ, 15 എ സോക്കറ്റ് ഉപയോഗിച്ച് ഫുള്‍ച്ചാര്‍ജ് ചെയ്യാനുളള സൗകര്യവും.
5 വിശ്വസനീയമായ ഐപി 67 റേറ്റഡ് മോട്ടോര്‍: പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പുനല്‍കുന്നു.
6 തുരുമ്പ് പിടിക്കാത്ത ബോഡി പാനലുകള്‍: എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയുന്ന മോഡുലാര്‍ റസ്റ്റ് ഫ്രീ ഷീറ്റ് മോള്‍ഡിംഗ് കോമ്പൗണ്ട് (എസ്എംസി) പാനലുകള്‍. സുപ്പീരിയര്‍ സ്‌പെയ്‌സും കംഫര്‍ട്ടും.
7 ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് വീല്‍ബേസ്: 2073 എംഎം വീല്‍ബേസ്, മികച്ച ലെഗ് റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനും ഇറങ്ങാനുമുള്ള സൗകര്യം.
8 ഉയര്‍ന്ന സുരക്ഷ: സുരക്ഷിത യാത്ര ഉറപ്പു നല്കുന്ന സൈഡ് ഡോറുകള്‍. മികച്ച വാറണ്ടിയും വില്‍പ്പനാനന്തര സേവനവും.മെച്ചപ്പെട്ട വാറന്റിയും വില്‍പ്പനാനന്തര സേവനങ്ങളും.
9 സ്റ്റാന്‍ഡേര്‍ഡ് വാറന്റി: മൂന്ന് വര്‍ഷം/80,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി; ഒപ്പം നാലാമത്തെ-അഞ്ചാമത്തെ വര്‍ഷത്തേക്കുള്ള (1 ലക്ഷം കിലോമീറ്റര്‍ വരെ) എക്‌സ്റ്റെന്‍ഡഡ് വാറന്റിക്കുള്ള ഓപ്ഷനും.
10 സര്‍വീസ് ചെയ്യാന്‍ എളുപ്പം: ഇന്ത്യയിലുടനീളം 140-ലേറെ ഡീലര്‍മാരിലൂടെ വിപുലമായ സേവന ശൃംഖല.
Keywords: Kochi, News, Kerala, Business, Technology, Mahindra, Vehicles, Auto & Vehicles, Mahindra Electric launches Treo range in Kerala
Powered by Info News For You

Comments
Post a Comment