ജസ്വന്ത് സിംഗ്: വിടപറഞ്ഞത് രാജ്യത്തെ ഏറ്റവും സീനിയറായ പാര്‍ലമെന്റ് അംഗം

ന്യൂഡെല്‍ഹി: (www.kvartha.com 27.09.2020) മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് (82) അന്തരിച്ചു. ഡെല്‍ഹി സൈനികാശുപത്രിയില്‍ രാവിലെ 6.55 മണിക്കായിരുന്നു അന്ത്യം. ഹൃദയാഘാതം സംഭവിച്ചാണു മരണമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും സീനിയറായ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു ജസ്വന്ത് സിംഗ്. വാജ്പേയി സര്‍ക്കാരില്‍ അഡ്വാനിക്കു പിന്നിലായി മൂന്നാമനായിരുന്നു ഇദ്ദേഹം. വിദേശ നയതന്ത്രവും പ്രതിരോധ സുരക്ഷയുമായിരുന്നു ജസ്വന്തിന്റെ ഇഷ്ടമേഖലകള്‍. 

കാര്‍ഗില്‍ യുദ്ധം അതിര്‍ത്തിയിലുടനീളം പടരാതിരിക്കാനും പാര്‍ലമെന്റിനു നേര്‍ക്കുണ്ടായ ഭീകരാക്രമണം യുദ്ധത്തില്‍ കലാശിക്കുന്നതു തടയാനും ജസ്വന്ത് നിര്‍ണായക പങ്കുവഹിച്ചു. പാര്‍ലമെന്റ് ആക്രമണത്തിനു തിരിച്ചടിയായി സൈനികാക്രമണത്തിനായി കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ എല്‍ കെ അഡ്വാനിയും ജോര്‍ജ് ഫെര്‍ണാണ്ടസും വാദിച്ചപ്പോള്‍ സംയമനത്തിനായി വാജ്പേയിക്കൊപ്പം ജസ്വന്ത് ശക്തമായി നിലയുറപ്പിച്ചത് നിര്‍ണായകമായി. 

New Delhi, News, Kerala, Minister, Death, hospital, Jaswant Singh, Former Union Minister Jaswant Singh passes away

ജസ്വന്ത് സിംഗ് കരസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു. രാഷ്ട്രീയത്തോടുള്ള താത്പര്യത്തെ തുടര്‍ന്ന് 1960ഓടെ അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച അദ്ദേഹം ബിജെപിയുടെ രൂപീകരണം മുതല്‍ പാര്‍ട്ടിയുടെ ദേശീയമുഖമായി നിലകൊണ്ട നേതാവാണ്. ബിജെപി ടിക്കറ്റില്‍ അഞ്ച് തവണ രാജ്യസഭയിലെത്തിയ ജസ്വന്ത് സിംഗ് നാല് തവണ ലോക്‌സഭയിലേക്കും മത്സരിച്ചു വിജയിച്ചിരുന്നു. 1980,1986,1998,2004 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജസ്വന്ത് സിംഗ് 1990,1991,1996,2009  വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്കും മത്സരിച്ചു ജയിച്ചു. 

ഒരു വര്‍ഷത്തോളം കാലം പ്ലാനിംഗ് ബോര്‍ഡിന്റെ ഉപാധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2009 രാജ്യസഭ പ്രതിപക്ഷനേതാവായിരുന്നു. ജസ്വന്ത് സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ അനുശോചിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആഗസ്റ്റ് ഏഴിന് വീട്ടിലെ ബാത്ത് റൂമില്‍ വീണ അദ്ദേഹത്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അന്നു മുതല്‍ കിടപ്പിലായ ജസ്വന്ത് സിംഗ് ഇത്ര വര്‍ഷവും കോമയിലായിരുന്നു.

Keywords: New Delhi, News, Kerala, Minister, Death, hospital, Jaswant Singh, Former Union Minister Jaswant Singh passes away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?