വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മരച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്

തിരുവനന്തപുരം: (www.kvartha.com 04.09.2020) വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ മരച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ്.

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പിടിയിലായ ഐ എന്‍ ടി യു സി പ്രവര്‍ത്തകന്‍ ഉണ്ണിയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മരച്ചില്ല ഒടിഞ്ഞുവീണതിനാല്‍ ശ്രമം പരാജയപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. മദപുരത്തെ കാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു പ്രതിയുടെ ആത്മഹത്യാശ്രമം.

Venjaramoodu twin murder accused try to suicide attempt but fail, Thiruvananthapuram, News, Trending, Murder, Crime, Criminal Case, Suicide Attempt, Police, Arrested, Kerala

മദപുരത്തെ നൂറേക്കര്‍ മലമുകളിലെ ഒളിസങ്കേതത്തില്‍ നിന്നും കഴിഞ്ഞദിവസമാണ് ഉണ്ണിയെ പൊലീസ് പിടികൂടിയത്. ഇയാള്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നശേഷം കഴിഞ്ഞ നാലുദിവസവും ഉണ്ണി ഇവിടെയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഉണ്ണിയെ പ്രത്യേക കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഉണ്ണിയുടെ അറസ്റ്റോടെ കേസില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. തിരിച്ചറിഞ്ഞവരില്‍ ഇനി അന്‍സര്‍ മാത്രമാണ് പിടിയിലാകാനുളളത്.

തിരുവോണത്തലേന്ന് രാത്രിയിലാണ് വെഞ്ഞാറമൂടിന് സമീപം തേമ്പാംമൂടില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Keywords: Venjaramoodu twin murder accused tries to suicide attempt but fail, Thiruvananthapuram, News, Trending, Murder, Crime, Criminal Case, Suicide Attempt, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?