മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് ഇനിയൊരു ഓര്‍മ്മ; കന്മദത്തിലെ മുത്തശ്ശി ശാരദ നായര്‍ അന്തരിച്ചു

പാലക്കാട്: (https://ift.tt/3mTL4Dc) മോഹന്‍ലാല്‍ ചിത്രമായ കന്മദത്തിലെ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് ശാരദ നായര്‍. പേരൂര്‍ മൂപ്പില്‍ മഠത്തില്‍ വീട്ടുകാരിയാണ് അന്തരിച്ച ശാരദ നായര്‍. 

കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

News, Kerala, Palakkad, Actress, Death, Cinema, Mohanlal, Manju Warrior, Actress Sarada Nair passess away


ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്ക് അനുയോജ്യരായ മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നേത്യാര്‍ എന്നു പേരുള്ള ശാരദ നായര്‍ എന്ന മുത്തശ്ശിയെ കിട്ടിയത്. അക്കാലത്ത് മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോഹിതദാസ് ആദ്യം കഥ പറയുമ്പോള്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു മുത്തശ്ശി, പിന്നീട്, ആ മോഹന്‍ലാല്‍ ആണ് നായകന്‍ എന്നറിഞ്ഞതോടെ സമ്മതം അറിയിക്കുകയായിരുന്നു സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ലാലിനുമൊപ്പമുള്ള മുത്തശ്ശിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

Keywords: News, Kerala, Palakkad, Actress, Death, Cinema, Mohanlal, Manju Warrior, Actress Sarada Nair passess away

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?