കൊള്ളപ്പലിശ വാങ്ങിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ അവര്‍ക്ക് പണം നല്‍കുന്ന വീടുകളിലെ അടുപ്പ് പുകയുന്നുണ്ടോയെന്ന്; ബ്ലേഡ് മാഫിയയുടെ ഭീഷണി ഭയന്ന് ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യ കുറിപ്പ്
പയ്യന്നൂര്‍: (www.kvartha.com 04.09.2020) പയ്യാവുരില്‍ ബ്‌ളേഡ് മാഫിയയുടെ ഭീഷണി ഭയന്ന് ജീവനൊടുക്കിയ പൊന്നും പറമ്പത്ത് സ്വപ്നയെഴുതിയ ആത്മഹത്യ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു. 20,000 രൂപ മുതല്‍ 40,000 വരെ കൊള്ളപ്പലിശ വാങ്ങിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടോ അവര്‍ക്ക് പണം നല്‍കുന്ന വീടുകളിലെ അടുപ്പ് പുകയുന്നുണ്ടോയെന്ന്. സ്വപന ചോദിക്കുന്നു. 12 ലക്ഷം രൂപ തരാനുള്ള പയ്യാവൂരിലെ ഒരാളുടെ പേര് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് വാങ്ങി കൊടുക്കാനുള്ളവര്‍ക്ക് കൊടുക്കണം.
ശ്രീകണ്ഠപുരം ബാങ്കില്‍ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കണം. തന്റെ ഉടമസ്ഥതയിലുള്ള അക്കു കളക്ഷന്‍സിന്റെ കടമുറിക്ക് എട്ടു ലക്ഷം രൂപ ഡിപ്പോസിറ്റ് നല്‍കിയിട്ടുണ്ട്. അതും തിരിച്ചുവാങ്ങിക്കണം. കുട്ടിയെ പരിചരിക്കാന്‍ നിന്ന സ്ത്രീയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട്. മൂന്നര ലക്ഷം രൂപ അവര്‍ക്ക് നല്‍കണം. ഒരു ബ്യൂട്ടി പാര്‍ലറുകാരിക്ക് ഒരു ലക്ഷം രൂപ നല്‍കാനുണ്ട്. അതും നല്‍കണമെന്നും ഇവര്‍ കത്തില്‍ പറയുന്നു.
2018 മുതല്‍ പലരോടും വാങ്ങിയ പണവും നല്‍കിയ പലിശയും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പലരുടെയും പേരുകള്‍ വ്യക്തമല്ലെങ്കിലും സ്ത്രീകളുടേത് ഉള്‍പ്പെടെയുള്ള ബ്ലേഡുകാരുടെ പേര് ഡയറിയിലുണ്ട്.ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകള്‍ വിരലടയാള വിദഗ്ധര്‍ പരിശോധിക്കും. ഇവ മറ്റ് ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കുമെന്ന് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടിപി പ്രേമരാജന്‍ പറഞ്ഞു.
പൊന്നുംപറമ്പിലെ ചുണ്ടക്കാട്ട് അനീഷിന്റെ ഭാര്യ സ്വപ്നയാണ് മക്കളായ അന്‍സീല(രണ്ടര), അന്‍സീന (11) എന്നിവര്‍ക്ക് വിഷം നല്‍കിയശേഷം ജീവനൊടുക്കിയത്. സ്വപ്ന മരണമടയുന്നതിന് മുന്നേ തന്നെ അന്‍സീല മരിച്ചിരുന്നു. അന്‍സീന ഗുരുതരനിലയില്‍ ചികിത്സയിലാണ്. ബ്ലേഡ് മാഫിയാ സംശയങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. സ്വപ്നയുടെ പൊന്നുംപറമ്പിലെ വീട്ടില്‍ പരിശോധന നടത്തിയാണ് ആത്മഹത്യാക്കുറിപ്പും ഡയറിയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തത്. പരിസരവാസികളില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.
Keywords: Payyannur, News, Kerala, Suicide, Death,Woman, Woman commits suicide in Kannur
Powered by Info News For You

Comments
Post a Comment