കൈകാലുകള്‍ കട്ടിലില്‍ കെട്ടിയിട്ടു, വായില്‍ തോര്‍ത്ത് തിരുകി: ക്വാറന്റിനിലായിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി പീഡിപ്പിച്ചതായി എഫ്‌ഐആര്‍

കേരളം(www.evisionnews): കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി പീഡിപ്പിച്ചതായി പോലീസ് എഫ്‌ഐആര്‍. യുവതിയെ ഭീഷണിപ്പെടുത്തി ദേഹോദ്രവം ഏല്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നു പ്രതിയായ കുളത്തുപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാര്‍.

രണ്ടാം നിലയിലുള്ള വീട്ടില്‍ മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ യുവതിയെ പ്രതി വലതു പിടലിയില്‍ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇരുകൈകളും പുറകില്‍ കെട്ടിയിട്ട് വായില്‍ തോര്‍ത്ത് തിരുകി. കാലുകള്‍ കട്ടിലിന്റെ കാലില്‍ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. വായിലെ തോര്‍ത്ത് മാറ്റിയശേഷം ക്വാറന്റീന്‍ ലംഘിച്ചതിനു പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി നാലാം തീയതി രാവിലെ 8.30വരെ ലൈംഗീകമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

പീഡനത്തെത്തുടര്‍ന്ന് യുവതി വെള്ളനാട് പൊലീസിനു പരാതി നല്‍കി. യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ്. പിന്നീട് പാങ്ങോട് പോലീസ് ഭരതന്നൂര്‍ സ്വദേശിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴാണ് യുവതിയെ പീഡിപ്പിച്ചത്. അതേസമയം പ്രദീപ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?