വീടിന് നേരെ കല്ലേറ്; ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരന് പരിക്ക്
കാസർകോട്: (www.kasargodvartha.com 13.09.2020) വീടിന് നേരെയുണ്ടായ കല്ലേറിൽ ഉറങ്ങിക്കിടന്ന ഒന്നരവയസ്സുകാരന് പരിക്കേറ്റു. ബദിയടുക്ക ബാപ്പാലിപൊന്നത്താണ് സംഭവം. ബാപ്പാലിപൊന്നം തൊട്ടിയിലെ അബ്ദുൽ സത്താറിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഞായറാഴ്ച പുലർച്ചെ കാറിലെത്തിയ സംഘം വീടിന് നേരെ കെല്ലെറിയുകയായിരുന്നു. കല്ലേറിൽ ജനൽ ചില്ലുകൾ തകരുകയും വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ഒന്നരവയസ്സുകാരന് ചില്ലുകൾ ശരീരത്തിൽ വീണു പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച്ച പുലർച്ചെ 3.30 ന് സത്താറിന്റെ മകൻ സുൽത്താനെ തേടി കൂട്ടുകാരൻ വരികയും അവൻ ഇവിടില്ലെന്ന് പറഞ്ഞതോടെ നിങ്ങളെ ഒന്നിനെയും വിടില്ല കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കാറിലുണ്ടായ സംഘം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
അബ്ദുൽ സത്താർ ഗൾഫിലാണ്. ഭാര്യ സുഹ്റയുടെയും മകളുടെയും ബഹളം കേട്ട് അയൽ വീട്ടുകാർ എത്തുമ്പോഴേക്കും സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. സുഹറയുടെ പേരക്കുട്ടിക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ബദിയടുക്ക പോലീസിൽ സുഹ്‌റ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാപ്പാലിപൊനത്ത് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടത്തി വാരികയാണ്. ഇതിൽ സുൽത്താൻ ഉൾപ്പെട്ടതായി ആരോപിച്ചാണ് സംഘത്തിന്റെ വിളയാട്ടം.
< !- START disable copy paste -->
ഞായറാഴ്ച്ച പുലർച്ചെ 3.30 ന് സത്താറിന്റെ മകൻ സുൽത്താനെ തേടി കൂട്ടുകാരൻ വരികയും അവൻ ഇവിടില്ലെന്ന് പറഞ്ഞതോടെ നിങ്ങളെ ഒന്നിനെയും വിടില്ല കൊല്ലും എന്ന് ഭീഷണിപ്പെടുത്തുകയും തുടർന്ന് കാറിലുണ്ടായ സംഘം കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാപ്പാലിപൊനത്ത് ഇരു സംഘങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടത്തി വാരികയാണ്. ഇതിൽ സുൽത്താൻ ഉൾപ്പെട്ടതായി ആരോപിച്ചാണ് സംഘത്തിന്റെ വിളയാട്ടം.
Keywords: Kerala, News, Kasaragod, Badiyadukka, House, Stone, Stone pelting, Police, Complaint, Baby, Injured, Stone pelting towards a house by unknowns; Injury to a sleeping one-and-a-half-year-old.
Powered by Info News For You

Comments
Post a Comment