'ചെയ്തത് തെറ്റായി, ക്ഷമിക്കണം, സംഭവം ആരോടും പറയരുത്'; പീഡനശേഷം യുവതിയോട് ആംബുലന്‍സ് ഡ്രൈവര്‍ മാപ്പു പറയുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്; കേസിലെ നിര്‍ണായക തെളിവാണിതെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമണ്‍

പത്തനംതിട്ട: (www.kvartha.com 06.09.2020) കോവിഡ് ബാധിതയായ 19കാരിയെ ഡ്രൈവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ആംബുലന്‍സില്‍വച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പീഡിപ്പിച്ച ശേഷം കേസിലെ പ്രതിയായ കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) യുവതിയോട് മാപ്പ് പറഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

'ചെയ്തത് തെറ്റായി. ക്ഷമിക്കണം, സംഭവം ആരോടും പറയരുത്' എന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. കേസിലെ നിര്‍ണായക തെളിവാണിതെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പീഡന വിവരം പൊലീസിന് ലഭിച്ചതെന്നും, പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തുവെന്നും, രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചുവെന്നും എസ് പി അറിയിച്ചു.

Ambulance driver apologizes to woman after torture, Pathanamthitta, News, Trending, Molestation, Ambulance, Police, Kerala

ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്. ആംബുലന്‍സില്‍ ഡ്രൈവറും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറയുകയായിരുന്നു.

അതേസമയം കോവിഡ് രോഗി പീഡനത്തിനിരയായ സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ ഇതിനു മുമ്പും ക്രിമിനല്‍ കേസില്‍ അകപ്പെട്ടതായി പൊലീസ് പറഞ്ഞു.

Keywords: Ambulance driver apologizes to woman after torture, Pathanamthitta, News, Trending, Molestation, Ambulance, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?