ചവറയില്‍ ഷിബു ബേബി ജോണ്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി; സി പി എമ്മും, ബി ജെ പിയും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും
തിരുവനന്തപുരം: (www.kvartha.com 05.09.2020) ചവറ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ എസ് പി സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണിനെ പാര്‍ട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ശനിയാഴ്ച ചേര്‍ന്ന ആര്‍ എസ് പി കേന്ദ്ര കമ്മിറ്റി യോഗം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധിച്ച കത്ത് യു ഡി എഫ് ചെയര്‍മാനും കണ്‍വീനര്‍ക്കും നല്‍കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ് അറിയിച്ചു.
നവംബറിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്ന് കഴിഞ്ഞദിവസമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചത്. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒമ്പതാം തീയതിക്ക് മുമ്പേ യു ഡി എഫ് യോഗം ചേര്‍ന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ആണ് യു ഡി എഫ് പ്രതീക്ഷ.
സി എം പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പിന്നീട് സി പി എമ്മിനൊപ്പം കൂടിയ ചവറ എന്‍ വിജയന്‍ പിള്ളയുടെ മരണത്തെ തുടര്‍ന്നാണ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ബി ജെ പിയും സി പി എമ്മും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്.
1977ല്‍ മണ്ഡലം രൂപികരിച്ചതിന് ശേഷം ഇടത് വലതു പക്ഷങ്ങളെ മാറി മാറി പിന്തുണച്ച സ്വഭാവമാണ് ചവറയിലെ വോട്ടര്‍മാര്‍ക്കുള്ളത്. കഴിഞ്ഞ തവണ 6189 വോട്ടുകള്‍ക്കാണ് വിജയന്‍ പിള്ള മുന്‍ മന്ത്രി ഷിബുബേബി ജോണിനെ പരാജയപ്പെടുത്തിയത്. വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയന്‍, ചവറ ഏരിയ സെക്രട്ടറി മനോഹരന്‍ എന്നിവരുടെ പേരുകളാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് വിജയ സാധ്യതയില്ലെന്ന് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ അവസാന നിമിഷം ഒരു സംസ്ഥാന നേതാവിനെ തന്നെ സി പി എം ചവറയില്‍ പരീക്ഷിച്ചേക്കും.
എന്‍ ഡി എ യോഗവും ഉടന്‍ ചേരുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥി ആയിരിക്കും മത്സരിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ വാര്‍ഡ് തല പ്രവര്‍ത്തനം തുടങ്ങിയെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. അഞ്ച് പഞ്ചായത്തുകളും കൊല്ലം കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളും ചേരുന്ന ചവറ മണ്ഡലത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍കൈ.
Keywords: Shibu Baby John will contest from Chavara as UDF candidate, Thiruvananthapuram, News, Politics, By-election, Trending, UDF, BJP, CPM, Kerala.

Powered by Info News For You

Comments
Post a Comment