കേരളത്തിലെ ആദ്യ കോവിഡ് ആശുപത്രി കാസർകോട്ട് സെപ്റ്റംബർ എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ചട്ടഞ്ചാൽ: (https://ift.tt/2EWbpiI) കോവിഡിന് മാത്രമായി  നിർമ്മിച്ച കേരളത്തിലെ ആദ്യ ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചട്ടഞ്ചാലിൽ ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രിയാണ് സപ്തംബർ എട്ടിന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സർക്കാറിന് കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.



സംസ്ഥാന സർക്കാറിനു വേണ്ടി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവാണ് ആശുപത്രി ടാറ്റാ ഗ്രൂപ്പിൽ നിന്ന് ഏറ്റുവാങ്ങുക. രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ എമാരായ കെ കുഞ്ഞിരാമൻ, എൻ എ നെല്ലിക്കുന്ന്, എം സി ഖമറുദീൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീർ അടക്കം ക്ഷണിക്കപ്പെട്ട അൻപത് പേർ പങ്കെടുക്കുന്ന ചടങ്ങിലാണ് ടാറ്റ കോവിഡ് ആശുപത്രി സംസ്ഥാന സർക്കാറിന് കൈമാറുക.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Keywords: News, Kerala, Kasaragod, Chattanchal, COVID19, Conference, Pinaray-Vijayan, Hospital, Inaugration, Chief Minister will inaugurate the first COVID Hospital in Kerala on September 8
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?