സംസ്ഥാനത്ത് ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു; അന്തിമ തീരുമാനം ഉടന്‍

തിരുവനന്തപുരം: (www.kvartha.com 08.09.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും തുറക്കുന്നു. ഇതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മിഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് നല്‍കി. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. 

എക്സൈസ് മന്ത്രിയുടെ കുറിപ്പ് സഹിതമാണ് ശുപാര്‍ശ കൈമാറിയിട്ടുള്ളത്. ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയാലും ആരോഗ്യവകുപ്പിന്റെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബവ്‌കോ ആപ്പില്‍ ബുക്ക് ചെയ്യണം. 

Thiruvananthapuram, News, Kerala, CM, Chief Minister, Bar, Bars set to open in Kerala proposal now before CM likely to approve

Keywords: Thiruvananthapuram, News, Kerala, CM, Chief Minister, Bar, Bars set to open in Kerala proposal now before CM likely to approve


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?