വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരനെ ഉറങ്ങിക്കിടക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു; ഡോക്ടറും കോളേജ് പ്രിന്‍സിപ്പലായ ഭാര്യയും അറസ്റ്റില്‍

ഗുവാഹത്തി: (https://ift.tt/359xchD) വീട്ടുവേലയ്ക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരനെ ഉറങ്ങിക്കിടക്കുമ്പോള്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളിലേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ ഡോക്ടറേയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ വീട്ടില്‍ സഹായത്തിന് നിന്നിരുന്ന ആണ്‍കുട്ടിയ്ക്കാണ് ഇത്രയും കൊടിയ ദുരനുഭവമുണ്ടായത്. ശനിയാഴ്ച രാത്രി അസമിലെ നാഗാവില്‍ ആയിരുന്നു സംഭവമെന്ന് പോലീസ് അറിയിച്ചു.

അസം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ സിദ്ധി പ്രസാദ് ദ്യൂരിയാണ് കുട്ടിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചത്. ഭാര്യയും മൊറാന്‍ കോളേജ് പ്രിന്‍സിപ്പലുമായ മിതാലി കോന്‍വാറിനേയും കേസില്‍ പ്രതി ചേര്‍ത്തു. ഇവരുടെ ദിബ്രൂഗറിലെ വസതിയിലായിരുന്നു സംഭവം.

News, National, India, Assam, Doctor, Crime, Wife, Principal, Police, Case, Arrest, Child Abuse, Assam Doctor, Wife Arrested For Pouring Hot Water On 12-Year-Old Domestic Help: Cop

അജ്ഞാത വീഡിയോ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ ശിശുക്ഷേമ സമിതി ഓഗസ്റ്റ് 29 ന് കുട്ടിയെ രക്ഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ ശിശുസംരക്ഷണകേന്ദ്രത്തിലാക്കിയതായി പോലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, മദ്യ ലഹരിയിലായിരുന്ന സിദ്ധി പ്രസാദ് ഉറങ്ങിക്കിടന്ന കുട്ടിയുടെ മേല്‍ ചൂടുവെള്ളമൊഴിച്ചു. എന്നാല്‍ സംഭവത്തിന് സാക്ഷിയായി നിന്നതല്ലാതെ മിതാലി കുട്ടിയ്ക്ക് വൈദ്യസഹായമുള്‍പ്പെടെയുള്ളവ ലങ്യമാക്കിയില്ല. ഇരുവരെയും അറസ്റ്റ് ചെയ്തതായി അഡീഷണല്‍ ഡിജിപി ജിപി സിങ് അറിയിച്ചു.

അര്‍ബുദരോഗിയായ സിദ്ധി പ്രസാദ് സലൈന്‍ ചികിത്സയിലായിരുന്നതിനാല്‍ ആദ്യം അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് മടങ്ങി. എന്നാല്‍ ഇരുവരും ഒളിവില്‍ പോയതിനെ തുടര്‍ന്ന് പോലീസ് തിരച്ചിലാരംഭിച്ചിരുന്നു. പിന്നീട് നാഗാവില്‍ നിന്ന് തന്നെ ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Keywords: News, National, India, Assam, Doctor, Crime, Wife, Principal, Police, Case, Arrest, Child Abuse, Assam Doctor, Wife Arrested For Pouring Hot Water On 12-Year-Old Domestic Help: Cop

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?