കര്‍ഷക ബില്ലിലൂടെ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഏകാധിപത്യം: കെ കെ രാഗേഷ്

കണ്ണൂര്‍: (www.kvartha.com 21.09.2020) പാര്‍ലമെന്റ് സംവിധാനത്തെ നോക്കുകുത്തിയാക്കി കൊണ്ടു നരേന്ദ്ര മോദി സര്‍ക്കാര്‍ ഏകാധിപത്യപരമായി മുന്‍പോട്ടു പോവുകയാണെന്ന് കെ കെ രാഗേഷ് എം പി ആരോപിച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് കെ കെ രാഗേഷ് എം പി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയും ബില്ലിന്റെ പകര്‍പ്പ് വലിച്ച് കീറിയും പ്രതിഷേധിക്കുന്നതിനിടെയാണ് കാര്‍ഷിക ബില്ല് പാസാക്കിയതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. 

ചര്‍ച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാല്‍ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. സഭ പിരിഞ്ഞിട്ടും പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തില്‍ പ്രതിഷേധിക്കുന്ന വീഡിയോയും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കെ കെ രാഗേഷ് എംപി പങ്കുവെച്ചിടുണ്ട്. 

Kannur, News, Kerala, Narendra Modi, MP, Facebook, Facebook Post, KK Ragesh MP against Modi government

പാര്‍ലമെന്റ് ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് എതിരഭിപ്രായങ്ങളില്‍ ഉണ്ടാവേണ്ട ജനാധിപത്യ മര്യാദകളെല്ലാം കാറ്റില്‍പറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ അനുവദിക്കാതെയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പാസ്സാക്കുന്ന മോദി സര്‍ക്കാരിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും എം പി ആവശ്യപ്പെട്ടു.

കെ കെ രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ് ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റ് നടപടികള്‍

നമ്മുടെ പാര്‍ലമെന്റ് ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്. ഇപ്പോഴും ഞങ്ങള്‍ പാര്‍ലമെന്റില്‍ കുത്തിയിരിപ്പ് സമരം തുടരുന്നു.

ചര്‍ച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാല്‍ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങള്‍ പോലും ഉയര്‍ത്താന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ ഈ പാര്‍ലമെന്റ്. 

മോഡി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നാടുമുഴുവന്‍ പ്രതിഷേധത്തിലാണ്. കോര്‍പ്പറേറ്റുകള്‍ക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാര്‍ക്കും രാജ്യത്തിന്റെ കാര്‍ഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകള്‍ കൂടി ഒടുവിലായി പാര്‍ലമെന്റില്‍ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളില്‍ ഉണ്ടാവേണ്ട ജനാധിപത്യമര്യാദകളെല്ലാം കാറ്റില്‍ പറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ അനുവദിക്കാതെയും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പാസ്സാക്കുന്ന മോഡി സര്‍ക്കാറിനെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.

Kannur, News, Kerala, Narendra Modi, MP, Facebook, Facebook Post, KK Ragesh MP against Modi government



Keywords: Kannur, News, Kerala, Narendra Modi, MP, Facebook, Facebook Post, KK Ragesh MP against Modi government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?