കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു


കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ കോവിഡ് സ്ഥിരീകരിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ ഡോ.രാമപട്ടാളി (65)ആണ് മരിച്ചത്. നേരത്തെ ഹൃദയ ശസത്രക്രിയക്ക് വിധേയനായിരുന്നു. പ്രമേഹസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. മൂന്നുദിവസം മുമ്പ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: യശോദ. മക്കള്‍: രാജശേഖര്‍, കൗഷിക്, രാഹുല്‍, രോഹിത്. മരുമകള്‍: നവ്യ. സഹോദരങ്ങള്‍: രഘു, രേവതി, ബേബി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?