കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ മാരകമായ ബ്രൂസെല്ല ബാക്ടീരിയ; പുരുഷന്മാരുടെ വൃഷ്ണ സഞ്ചി വീര്‍ക്കുകയും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുന്നതിനും കാരണമാകുന്ന ഗുരുതര രോഗം നിരവധി പേര്‍ക്ക് ബാധിച്ചതായി റിപോര്‍ട്ട്

ബെയ്ജിങ്: (https://ift.tt/2ZSil7T) കൊറോണ വൈറസിന് പിന്നാലെ ചൈനയില്‍ മാരകമായ ബ്രൂസെല്ല ബാക്ടീരിയയും. ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് പടര്‍ന്ന് ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിരവധി പേര്‍ക്ക് ഈ ഗുരുതര രോഗം ബാധിച്ചതായി റിപോര്‍ട്ട്. മാള്‍ട്ടാ പനിയെന്നാണ് ഈ രോഗം അറിയപ്പെടുന്നത്. 

ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സോവിലെ ആരോഗ്യ കമ്മീഷന്റെ അടിസ്ഥാനത്തില്‍ 3245 പേരിലാണ് ഇതിനോടകം വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.  ജന്തുജന്യ രോഗമായ ഇത് ബ്രൂസെല്ല വിഭാഗത്തിലെ ബാക്ടീരിയകളാണ് പടര്‍ത്തുന്നത്. മൃഗങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയേയും ഈ രോഗം പ്രധാനമായും ബാധിക്കും.

News, World, China, Beijing, Health, Bacteria, Virus, Corona, Covid-19, Diseased, Thousands in China test positive for a bacterial infection that can leave men infertile


പുരുഷന്മാരുടെ വൃഷ്ണ സഞ്ചി വീര്‍ക്കുന്നതിനും പ്രത്യുല്‍പാദന ശേഷി നഷ്ടപ്പെടുന്നതും ഈ രോഗം ബാധിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളാണ്. സന്ധിവേദനകള്‍, കടുത്ത പനി, തലവേദന, പേശികളിലെ വേദന എന്നിവയ്ക്ക് പുറമേ ശരീരഭാഗങ്ങള്‍ നീര് വരുന്നതും മാള്‍ട്ടാ പനി മൂലം സംഭവിക്കുന്നതാണ്. 

എന്നാല്‍ ഏക ആശ്വാസം എന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബാക്ടീരിയ പടരാനുള്ള സാധ്യത കുറവാണെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്. മലിനമായ ഭക്ഷണ വസ്തുക്കള്‍ കഴിക്കുന്നതിനെ തുടര്‍ന്നാണ് സാധാരണ ഗതിയില്‍ രോഗം പടരുന്നത്. ലാന്‍സോയിലെ പെട്ടന്നുള്ള രോഗബാധയ്ക്ക് പിന്നിലും ഭക്ഷണത്തിലെ തകരാറെന്നാണ് വിദഗ്ധരുടെ നിഗമനം. 

ബ്രൂസെല്ലാ വാക്‌സിന്‍ നിര്‍മ്മാണത്തിനിടെ ബാക്ടീരിയ ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയുടെ പുറത്തേക്ക് ലീക്കായതായി സിഎന്‍എന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അണുനാശിനിയായ ഗ്യാസ് ഉപയോഗിച്ച് ഫാക്ടറി ശുദ്ധീകരിച്ചിരുന്നെങ്കിലും ബാക്ടീരിയയെ പൂര്‍ണമായി നശിപ്പിക്കാന്‍ അതിന് സാധിച്ചില്ലെന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതോടെ മനസിലാവുന്നത്. രോഗബാധ ആശങ്ക ഉണ്ടാക്കുന്നതാണെന്നാണ് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

    
Keywords: News, World, China, Beijing, Health, Bacteria, Virus, Corona, Covid-19, Diseased, Thousands in China test positive for a bacterial infection that can leave men infertile

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?