താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ടു; രണ്ടു പേരെ കാണാതായി, മൂന്നു പേര്‍ രക്ഷപ്പെട്ടു
താനൂര്‍: (www.kvartha.com 07.09.2020) താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍ പെട്ട് രണ്ടു പേരെ കാണാതായി, മൂന്നു പേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് താനൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ പൊന്നൂസ് തോണിയാണ് അപകടത്തില്‍പ്പെട്ടത്.
ഞായറാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം സംഭവിച്ചത്. ഒട്ടുമ്പുറം സ്വദേശികളായ കുഞ്ഞാലകത്ത് ഉബൈദ് (35), കെട്ടുങ്ങല്‍ കുഞ്ഞിമോന്‍ (60) എന്നിവരെയാണ് കാണാതായത്. തോണിയിലുണ്ടായിരുന്ന കോര്‍മന്‍ കടപ്പുറം വെളിച്ചാന്റെ പുരക്കല്‍ സൈതലവി (35) പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ നീന്തി കരക്കെത്തി രക്ഷപ്പെട്ടു.
ഒട്ടുമ്പുറം ഉമ്മയ്യത്തിന്റെ പുരക്കല്‍ മുഹമ്മദ് അബ്ദുല്‍ഖാദര്‍ (50), ഫാറൂഖ് പള്ളി ആണ്ടിക്കാടവത്ത് ഉമ്മര്‍ (40) എന്നിവരെ പരപ്പനങ്ങാടി ഹാര്‍ബര്‍ പരിസരത്തു നിന്നും ഞായറാഴ്ച അര്‍ധ രാത്രി ഒരു മണിയോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

Keywords: 2 men missing after fishing boats capsize in Ponnani, Tanur, Local News, News, Fishermen, Missing, Kerala, Accident.
Powered by Info News For You

Comments
Post a Comment