കൃഷ്ണ മൃഗത്തിന്റെ തോലുമായി ആറംഗ സംഘം പിടിയിൽ
മംഗളൂരു: (www.kasargodvartha.com 09.09.2020) കൃഷ്ണ മൃഗത്തിന്റെ തോലുമായി ആറംഗ സംഘം പിടിയിൽ. കോപ്പാൾ യെൽബുർഗ സ്വദേശികളായ തൗഗപ്പ (37), ശരണപ്പ അമരപ്പ ചൗഹാൻ(30), സങ്കപ്പ കട്ടിമണി(34), ഹനുമന്ത് കട്ടിമണി(35) മല്ലയ്യ ഹിരെമത്(30), ശിവയ്യ ഹിരെമത്(34), എന്നിവരാണ് പിടിയിലായത്. മംഗളൂരു വനം വകുപ്പ് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു.
കൃഷ്ണമൃഗത്തിന്റെ തോൽ കൂടാതെ കൊമ്പുകളും ഒരു കൃഷ്ണമൃഗത്തെയും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണമൃഗത്തിന്റെ തോലുകൾ വിൽക്കാൻ ശ്രമിക്കവേയാണ് ഇവർ പിടിയിലായത്. 2 ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവയും പിടികൂടി.
Keywords: Karnataka, News, Arrest, Police, Animal, Bike, Mobile, Forest, Office, Deer, Skin, Horn, Gang, Six member gang caught with deer skin.
Powered by Info News For You

Comments
Post a Comment