മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്‌ഫോടനം; രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
എറണാകുളം: (www.kvartha.com 21.09.2020) എറണാകുളം മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച സ്‌ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശിയായ പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. ലോക് ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു.
പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും. ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന വെടി മരുന്നിന് തീ പിടിച്ചാണ് അപകടം സംഭവിച്ചത്. തൊഴിലാളികള്‍ തീ ഉപയോഗിച്ചപ്പോള്‍ അതില്‍ നിന്ന് പടര്‍ന്നതാവാം അപകടകാരണമെന്നാണ് സംശയം. മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ലൈസന്‍സ് ഉള്ള പാറമട ആയിരുന്നുവെന്ന് മലയാറ്റൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
Keywords: Ernakulam, News, Kerala, Death, Lockdown, Blast, Accident, Malayattoor quarry, Migrant workers, Blast in Malayattoor quarry, 2 migrant workers died
Powered by Info News For You

Comments
Post a Comment