തന്റെ മാല കാറിലെത്തിയവര്‍ തട്ടിപ്പറിച്ചെടുത്തെന്ന് യുവതി; വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് സിനിമാ സ്റ്റൈലില്‍ ഓടിയത് മണിക്കൂറുകള്‍; ഒടുവില്‍ സംഭവിച്ചത്!
മലയിന്‍കീഴ്: (www.kvartha.com 21.09.2020) തന്റെ മാല കാറിലെത്തിയവര്‍ തട്ടിപ്പറിച്ചെടുത്തെന്ന് യുവതി. വാഹനത്തെ പിന്തുടര്‍ന്ന് പൊലീസ് സിനിമാ സ്റ്റൈലില്‍ ഓടിയത് മണിക്കൂറുകള്‍, ഒടുവില്‍ കാറുമില്ല, യുവതിയുമില്ല, ഒന്നുമില്ല, ഇളിഭ്യരായി പൊലീസുകാര്‍. എങ്കിലും അന്വേഷണം ഊര്‍ജിതമാക്കാന്‍ ഉറച്ചുതന്നെയാണ് നിയമപാലകര്‍.
കഴിഞ്ഞദിവസം മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലാണ് സംഭവബഹുലമായ സംഭവം നടന്നത്. യുവതിയുടെ സ്വര്‍ണ മാല കാറില്‍ എത്തിയവര്‍ പൊട്ടിച്ചതായുള്ള ഫോണ്‍ സന്ദേശം സ്റ്റേഷനിലെത്തി. തുടര്‍ന്ന് സംഭവ സ്ഥലത്തിനു സമീപം തന്നെ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ വിവരം അറിയിച്ചു. ഉടന്‍തന്നെ സംഘം കാറിനു പിന്നാലെ പാഞ്ഞു. സിനിമാ സ്‌റ്റൈലില്‍ പൊലീസ് കാറിനെ മണിക്കൂറോളം ചെയ്‌സ് ചെയ്‌തെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ നിരാശരായി മടങ്ങിയ സംഘം മാല നഷ്ടമായ യുവതിയെ തിരക്കിയെങ്കിലും അവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച ഉച്ചയോടെയാണ് വിളവൂര്‍ക്കല്‍ പിടാരത്തു നിന്നും സ്റ്റേഷനിലേക്ക് ഇതുസംബന്ധിച്ച ഫോണ്‍ വിളി എത്തുന്നത്. റോഡില്‍ നിന്ന യുവതിയുടെ അടുത്ത് സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ കണ്ടാണ് പ്രദേശവാസികള്‍ ഇടപെട്ടത് എന്നാണ് അറിയുന്നത്.
തുടര്‍ന്ന് കാര്യം തിരിക്കുന്നതിനിടെ കാര്‍ കടന്നു കളഞ്ഞു. പിന്നീടാണ് കാറില്‍ ഉണ്ടായിരുന്നവര്‍ തന്റെ മാല പൊട്ടിച്ച കാര്യം യുവതി ചുറ്റും കൂടിയവരോടു പറഞ്ഞത്. പിന്നാലെ അവിടെയുണ്ടായിരുന്നവര്‍ പൊലീസിനെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം തന്നെ യുവതിയും മുങ്ങി.
ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. കാറിനു പിന്നാലെ മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളില്‍ കിലോമീറ്ററോളം പൊലീസ് പാഞ്ഞെങ്കിലും പിടികൂടാനായില്ല. തങ്ങള്‍ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ പരാതി ഇല്ലെങ്കിലും അന്വേഷണം നടത്തുകയാണ്. കാര്‍ ഉടമയുടെ വിവരങ്ങള്‍ കിട്ടിയതായി സൂചന ഉണ്ട്.

Keywords: Chain snatching phone call to Thiruvananthapuram police station, Cheating,News,Thiruvananthapuram,Local-News,Police,Probe,Kerala.
Powered by Info News For You

Comments
Post a Comment